video
play-sharp-fill

സ്ഥിരമായി മുടി ഡൈ ചെയ്യുന്നവരിൽ കാന്‍സറിന് സാധ്യത; പുതിയ പഠനം

സ്ഥിരമായി മുടി ഡൈ ചെയ്യുന്നവരിൽ കാന്‍സറിന് സാധ്യത; പുതിയ പഠനം

Spread the love

പ്രായമാകുമ്പോള്‍ മുടി നരയ്ക്കുന്നത് ഇന്ന് പതിവാണ്. എന്നാൽ ചിലര്‍ക്ക് പ്രായം ആവുന്നതിന് മുന്‍പേ മുടി നരയ്ക്കുന്നുണ്ട്. ഇങ്ങനെയുള്ള നര ഇന്നത്തെ കാലത്ത് സ്വാഭാവികമാണ്. ഇതിന് പരിഹാരമായി ഹെയര്‍ ഡൈ ആളുകള്‍ തിരഞ്ഞെടുക്കുന്നു. വളരെ പെട്ടന്ന് നിമിഷിങ്ങള്‍ക്കുള്ളില്‍ മുടി കറുപ്പിക്കുന്ന രീതി വരെ ഇന്ന് ഉണ്ട്.

 

എന്നാൽ സ്ഥിരമായി മുടി ഡൈ ചെയ്യുന്നത് കാന്‍സറിലേക്ക് എത്തിച്ചേക്കാം. ഇത്തരത്തില്‍ ഉള്ള ഹെയര്‍ ഡൈ ഉപയോഗത്തെ കുറിച്ച്‌ നാഷണല്‍ ഇന്‍സ്യൂട്ടിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ്.

 

ഹെയര്‍ ഡൈകള്‍, തലമുടിയില്‍ ഉപയോഗിക്കുന്ന സ്ട്രൈയിറ്റ്നര്‍ ക്രീമുകള്‍ എന്നിവ കാന്‍സറിന് കാരണമാകുന്നുവെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഹെയര്‍ ഉല്‍പ്പന്നങ്ങളിലെ എന്‍ഡോക്രൈന്‍-ഡെലിവര്‍ സംയുക്തങ്ങള്‍ ശരീരത്തിന്റെ ഹോര്‍മോണ്‍ പ്രവർത്തനങ്ങളിൽ ഇടപെടുന്നതിനും അതുവഴി കാന്‍സറിനും കാരണമാകുന്നു. സ്ത്രീകളിലാണ് ഈ സാധ്യത കൂടുതലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. പഠനത്തിന്റെ ഭാഗമായി 46,709 സ്ത്രീകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സ്ഥിരമായ ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് മറ്റുള്ളവരെക്കാള്‍ 9 ശതമാനം കാന്‍സര്‍ സാധ്യത ഇവരില്‍ വര്‍ധിപ്പിക്കുന്നു.