ഒരൊറ്റ മുടി ഇനി നരയ്ക്കില്ല; അടുക്കളയിലുള്ള ഈ പൊടി ഇങ്ങനെ ഉപയോഗിച്ച്‌ നോക്കൂ

Spread the love

നര അകറ്റാൻ എപ്പോഴും പ്രകൃതിദത്തമായ രീതി സ്വീകരിക്കുന്നതാണ് നല്ലത്. വലിയ ചിലവ് ഒന്നും വേണ്ട, അടുക്കളയിലുള്ള തേയിലപ്പൊടി ഉപയോഗിച്ചും മുടിയുടെ സ്വാഭാവിക നിറം തിരികെ കൊണ്ട് വരാൻ സാധിക്കും.

video
play-sharp-fill

തേയിലയില്‍ അടങ്ങിയിരിക്കുന്ന ടാനിൻ മുടിക്ക് കറുപ്പ് നിറം നല്‍കാൻ സഹായിക്കുന്നു. മുടികൊഴിച്ചില്‍ തടയാനും തേയില വളരെ നല്ലതാണ്. ഇതിനായി തേയില എങ്ങനെ ഉപയോഗിക്കണമെന്ന് നോക്കാം.

ആദ്യം രണ്ട് കപ്പ് വെള്ളത്തിലേക്ക് രണ്ട് ടേബിള്‍സ്പൂണ്‍ തേയിലപ്പൊടി ചേർത്ത് നല്ലപോലെ തിളപ്പിക്കുക. ശേഷം ഈ വെള്ളത്തില്‍ മെെലാഞ്ചിപ്പൊടി ചേർത്ത് യോജിപ്പിക്കാം. ഇനി ഈ മിശ്രിതം നല്ലപോലെ തലയോട്ടിയിലും മുടിയിലും തേച്ച്‌ പിടിപ്പിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

20 മിനിട്ട് കഴിഞ്ഞ് സാധാരണ വെള്ളത്തില്‍ മുടി കഴുകാം. ആഴ്ചയില്‍ രണ്ട് തവണ ചെയ്യുന്നത് വളരെ നല്ലതാണ്. നര മാറ്റി മുടി നല്ല കട്ട കറുപ്പാകും. കൂടാതെ മുടികൊഴിച്ചിലും കുറയുന്നു.

 

അല്ലെങ്കില്‍ തുല്യ അളവില്‍ തെെര്, തേൻ, തേയില എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം 20 മിനിട്ട് തലയില്‍ തന്നെ പുരട്ടി വയ്ക്കണം. ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി കളയാം.