video
play-sharp-fill

വീട്ടില്‍ മഞ്ഞള്‍പ്പൊടി ഉണ്ടെങ്കില്‍ ഈ വിദ്യ പരീക്ഷിച്ച്‌ നോക്കൂ; അഞ്ച് മിനിട്ടില്‍ നരയും താരനും പൂര്‍ണമായും മാറും

വീട്ടില്‍ മഞ്ഞള്‍പ്പൊടി ഉണ്ടെങ്കില്‍ ഈ വിദ്യ പരീക്ഷിച്ച്‌ നോക്കൂ; അഞ്ച് മിനിട്ടില്‍ നരയും താരനും പൂര്‍ണമായും മാറും

Spread the love

കോട്ടയം: ഈ കാലഘട്ടത്തില്‍ നിരവധി ആളുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് നര. ചെറുപ്പക്കാർക്കും അകാലനര വേഗം വരുന്നു. ഇതിന് പരിഹാരമായി പലരും മാർക്കറ്റില്‍ കിട്ടുന്ന കെമിക്കല്‍ ഡെെ ഉപയോഗിക്കുന്നു.

എന്നാല്‍ കെമിക്കല്‍ ഡെെ ഉപയോഗിക്കും തോറും അത് മുടിയ്ക്ക് ദോഷം ചെയ്യും. മുഖത്തും മുടിയിലും എപ്പോഴും പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. നര അകറ്റാൻ വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാൻ പറ്റിയ ഒരു ഹെയർപാക്ക് നോക്കാം. ഒറ്റത്തവണ ഉപയോഗിക്കുമ്ബോള്‍ തന്നെ നര 98 ശതമാനവും കുറയുന്നത് കാണാം.

ആവശ്യമായ സാധനങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചായപ്പൊടി – 2 ടേബിള്‍സ്‌പൂണ്‍

കാപ്പിപ്പൊടി – 2 ടേബിള്‍സ്‌പൂണ്‍

വെള്ളം – ഒന്നര ഗ്ലാസ്

മഞ്ഞള്‍പ്പൊടി – 2 ടേബിള്‍സ്‌പൂണ്‍

താളിപ്പൊടി – 1 ടേബിള്‍സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം

വെള്ളം ചൂടാക്കി ചായപ്പൊടിയിട്ട് തിളപ്പിച്ച്‌ കുറുക്കിയെടുക്കുക. ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് മഞ്ഞള്‍പ്പൊടിയിട്ട് ചൂടാക്കി കരിച്ചെടുക്കുക. ഫ്ലെയിം ഓഫാക്കിയ ശേഷം ഇതിലേക്ക് കാപ്പിപ്പൊടിയിട്ട് ചൂടാക്കണം. ഇതിലേക്ക് താളിപ്പൊടിയും കൂടി ചേർത്ത് യോജിപ്പിച്ച്‌ നേരത്തേ തയ്യാറാക്കി വച്ച വെള്ളവും ചേർത്ത് ഡൈ രൂപത്തിലാക്കി അടച്ചുവയ്‌ക്കുക. കുറഞ്ഞത് 12 മണിക്കൂർ കഴിഞ്ഞേ ഉപയോഗിക്കാൻ പാടുള്ളു.

ഉപയോഗിക്കേണ്ട വിധം

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. രണ്ട് മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കേണ്ട ആവശ്യമില്ല.