
നരച്ച മുടി കറുപ്പിക്കാൻ പല പരീക്ഷണങ്ങളും നടത്തി മടുത്ത് ഒടുവില്‍ കെമിക്കല്‍ ഡെെകള്‍ വാങ്ങി ഉപയോഗിക്കുന്നവർ ഏറെയാണ്.
കെമിക്കല്‍ ഡെെകള്‍ ഒരു താല്‍ക്കാലിക ആശ്വാസം മാത്രമാണ്. ഇവ മുടിയുടെ ആരോഗ്യത്തെ മോശമാക്കുകയും മുടികൊഴിച്ചില്‍ കൂട്ടുകയും ചെയ്യുന്നു. കൂടാതെ വളരെ വേഗം നര ഇരട്ടിയാകുകയും ചെയ്യുന്നു. അതിനാല്‍, പ്രകൃതിദത്ത മാർഗങ്ങള്‍ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നതാണ് നല്ലത്.
അതിനായി വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു ഡൈ പരിചയപ്പെടാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യമായ സാധനങ്ങള്‍
വെള്ളം – ഒന്നര ഗ്ലാസ്
ചായപ്പൊടി – ഒന്നര ടീസ്പൂണ്‍
ചിരട്ടക്കരി – 2 ടീസ്പൂണ്‍
കറ്റാർവാഴ ജെല്‍ – 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
വെള്ളം ചൂടാവുമ്ബോള്‍ ചായപ്പൊടിയിട്ട് എട്ട് മിനിട്ട് ലോ ഫ്ലെയിമില്‍ തിളപ്പിച്ച് കുറുക്കിയെടുക്കുക. ശേഷം ഇതിനെ തണുക്കാനായി മാറ്റിവയ്ക്കണം. മറ്റൊരു പാത്രത്തില്‍ ചിരട്ടക്കരി എടുത്ത് ആവശ്യത്തിന് ചായപ്പൊടി തിളപ്പിച്ച വെള്ളം ചേർത്ത് ഡൈ രൂപത്തിലാക്കുക. ഇതിലേക്ക് കറ്റാർവാഴ ജെല്‍ കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് 15 മിനിട്ട് മാറ്റി വയ്ക്കണം.
ഉപയോഗിക്കേണ്ട വിധം
ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക. രണ്ട് മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. കഴുകുമ്ബോള്‍ ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആഴ്ചയില്‍ മൂന്ന് തവണ ഈ ഡൈ ഉപയോഗിക്കം. നാലാമത്തെ ഉപയോഗത്തില്‍ പൂർണമായ ഫലം ലഭിക്കുന്നതാണ്.