കാപ്പിപ്പൊടി മതി, മാസങ്ങളോളം മുടി നരയ്‌ക്കില്ല

Spread the love

ഭൂരിഭാഗംപേരെയും അലട്ടുന്ന പ്രശ്‌നമാണ് അകാല നര. കെമിക്കലുകള്‍ നിറഞ്ഞ ഡൈ ഉപയോഗിക്കുന്നത് ദേഷം ചെയ്യുമെന്ന് അറിയാമായിരുന്നിട്ടും പലരും അവ ഉപയോഗിക്കുന്നു.

ഇതിനുള്ള പ്രധാന കാരണം സമയക്കുറവാണ്. എന്നാല്‍, ഇനി നിങ്ങള്‍ വിഷമിക്കേണ്ട. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉണ്ടാക്കാൻ കഴിയുന്നതും മിനിട്ടുകള്‍ക്കുള്ളില്‍ ഫലം തരുന്നതുമായ ഒരു ഹെയർ ഡൈ പരിചയപ്പെടാം. നര മാറാൻ മാത്രമല്ല, മുടി വളരാനും ഇത് ഉത്തമമാണ്. ഈ ഡൈയ്‌ക്ക് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും തയ്യാറാക്കുന്ന വിധവും നോക്കാം.

 

ആവശ്യമായ സാധനങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വെള്ളം – 3 ഗ്ലാസ്

 

ചായപ്പൊടി – 2 ടീസ്‌പൂണ്‍

 

കാപ്പിപ്പൊടി – 2 ടീസ്‌പൂണ്‍

 

ഗ്രാമ്ബു – 10 എണ്ണം

 

നെല്ലിക്കപ്പൊടി – 2 ടേബിള്‍സ്‌പൂണ്‍

 

മൈലാഞ്ചിപ്പൊടി – 2 ടേബിള്‍സ്‌പൂണ്‍

 

പച്ചക്കർപ്പൂരം പൊടിച്ചത് – കാല്‍ ടീസ്‌പൂണ്‍

 

തയ്യാറാക്കുന്ന വിധം

 

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് കാപ്പിപ്പൊടിയും ചായപ്പൊടിയും ഗ്രാമ്ബുവും ചേർത്ത് നന്നായി യോജിപ്പിച്ച്‌ തിളപ്പിച്ച്‌ കുറുക്കിയെടുക്കണം. ശേഷം ഒരു ഇരുമ്ബ് ചീനട്ടച്ചിയില്‍ നെല്ലിക്കപ്പൊടി, മൈലാഞ്ചിപ്പൊടി എന്നിവയെടുത്ത് ചെറിയ തീയില്‍ ചൂടാക്കിയെടുക്കുക. നല്ലരീതിയില്‍ ചൂടാവുമ്ബോള്‍ ഇതിലേക്ക് നേരത്തേ തയ്യാറാക്കി വച്ച വെള്ളവും പച്ചക്കർപ്പൂരവും ചേർത്ത് തിളപ്പിച്ച്‌ കുറുക്കിയെടുക്കണം. ഈ മിശ്രിതം കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും വച്ചശേഷമേ ഉപയോഗിക്കാൻ പാടുള്ളു. കൂടുതല്‍ സമയം വയ്‌ക്കുന്നതും ഉത്തമമാണ്.

 

ഉപയോഗിക്കേണ്ട വിധം

 

എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആദ്യ ഉപയോഗത്തില്‍ തന്നെ വലിയ മാറ്റം കാണാൻ സാധിക്കുന്നതാണ്.