
കോട്ടയം: പ്രായഭേദമില്ലാതെ ഇന്ന് എല്ലാവരും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് നര. പോഷകാഹാരക്കുറവ്, പാരമ്പര്യം, ജീവിതശൈലി എന്നിവയെല്ലാം അകാല നരയ്‌ക്ക് കാരണമാണ്.
നര മാറ്റി മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കെല്ലാം എളുപ്പത്തില്‍ പരിഹാരം കാണാം. ഇതിനായി നമ്മുടെ വീട്ടില്‍ തന്നെയുള്ള ചില സാധനങ്ങള്‍ മാത്രം മതി. പണ്ടുകാലത്ത് പലരും ഉപയോഗിച്ചിരുന്ന പ്രകൃതിദത്ത മാർഗമാണിത്. ഈ നാച്വറല്‍ ഹെയർഡൈ തയ്യാറാക്കാൻ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും തയ്യാറാക്കേണ്ട വിധവും നോക്കാം.
ആവശ്യമായ സാധനങ്ങള്‍

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളം – മുക്കാല്‍ ഗ്ലാസ്
ചായപ്പൊടി – 3 ടീസ്പൂണ്‍
കാപ്പിപ്പൊടി – 3 ടീസ്പൂണ്‍
കയ്യോന്നിപ്പൊടി – 1 ടീസ്പൂണ്‍
നെല്ലിക്കപ്പൊടി – 1 ടീസ്പൂണ്‍
മൈലാഞ്ചിപ്പൊടി – 1 ടീസ്പൂണ്‍
നീലയമരിപ്പൊടി – 1 ടീസ്പൂണ്‍
മുട്ട – 1
പച്ച നെല്ലിക്ക – 1 (അരച്ചെടുത്തത്)
ആവണക്കെണ്ണ – 4 തുള്ളി
തയാറാക്കുന്ന വിധം
വെള്ളത്തിലേയ്ക്ക് ചായപ്പൊടിയും കാപ്പിപ്പൊടിയും ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കി പേസ്റ്റ് രൂപത്തിലാക്കിയെടുക്കുക. ശേഷം ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് കയ്യോന്നിപ്പൊടി, നെല്ലിക്കപ്പൊടി, മൈലാഞ്ചിപ്പൊടി, നീലയമരിപ്പൊടി എന്നിവ എടുത്ത് അതിലേയ്ക്ക് നേരത്തേ തയാറാക്കി വച്ച തേയില കൂട്ട് ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ ചീനച്ചട്ടി വെയിലത്ത് വയ്ക്കുക. നന്നായി ഉണങ്ങുമ്പോള്‍ ഇതിനെ കൈകൊണ്ട് പൊടിച്ചെടുക്കുക. ഇതിലേയ്ക്ക് മുട്ടയും നെല്ലിക്കയും ആവണക്കെണ്ണയും ചേർത്ത് നന്നായി മിക്സ് ചെയ്‌ത് ഡൈ രൂപത്തിലാക്കുക.
ഉപയോഗിക്കേണ്ട വിധം
നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക. 15 മിനിട്ട് മുതല്‍ ഒരു മണിക്കൂർ വരെ വച്ചശേഷം കഴുകി കളയാം. മൈല്‍ഡ് ഷാംപൂ അല്ലെങ്കില്‍ താളി ഇതിനായി ഉപയോഗിക്കാവുന്നതാണ്.