
പ്രായമാകുന്നതിന് മുൻപേ മുടി നരയ്ക്കാറുണ്ടോ… നരച്ച മുടിയെല്ലാം കറുപ്പാകും ഡൈ ഉപയോഗിക്കാതെ തന്നെ ; മുടി വളർച്ച കൂടാനും നര മാറുന്നതിനും ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ച് നോക്കൂ
താരൻ, മുടി കൊഴിച്ചില്‍, നര എന്നിവ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ്. പ്രായമാകുന്നതിനനുസരിച്ച് മുടി നരയ്ക്കാറുണ്ടെങ്കിലും കൗമാര പ്രായത്തില്‍ തന്നെ നര വരുന്നത് പലരിലും മാനസികമായ സമ്മർദ്ദമുണ്ടാക്കുന്നു.
നരമാറാൻ കൂടുതല്‍ പേരും ആശ്രയിക്കുന്നത് കൃത്രിമ ഡൈകളെയാണ്, എന്നാല്‍ ഇത് മുടിയുടെ ആരോഗ്യത്തെയും ശാരീരിക ആരോഗ്യത്തെയും ബാധിച്ചേക്കാം. മുടി വളർച്ച കൂടാനും നര മാറുന്നതിനും ചില പ്രകൃതിദത്ത വഴികളുണ്ട്. ഈ ആയുർവേദ ഡൈ തയ്യാറാക്കുന്നത് എങ്ങനെയെന്നും ആവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.
ആവശ്യമായ സാധനങ്ങള്‍
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളം – 2 ഗ്ലാസ്
ചായപ്പൊടി – 2 ടീസ്‌പൂണ്‍
കാപ്പിപ്പൊടി – 2 ടീസ്‌പൂണ്‍
നെല്ലിക്കപ്പൊടി – 1 ടേബിള്‍സ്‌പൂണ്‍
ഹെന്നപ്പൊടി – 1 ടേബിള്‍സ്‌പൂണ്‍
താളിപ്പൊടി – 1 ടേബിള്‍സ്‌പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു ഇരുമ്ബ് ചീനച്ചട്ടിയില്‍ വെള്ളമൊഴിച്ച് കാപ്പിപ്പൊടിയും ചായപ്പൊടിയും തിളപ്പിച്ച കുറുക്കിയെടുക്കമം. വെള്ളം കുറുകി ഒരു ഗ്ലാസ് ആവുന്നതുവരെ ചൂടാക്കുക. ശേഷം ഇതിലേക്ക് നെല്ലിക്കപ്പൊടി, ഹെന്നപ്പൊടി, താളിപ്പൊടി എന്നിവ ചേർത്ത് തിളപ്പിച്ച് കുറുക്കി ഡൈ രൂപത്തിലാക്കുക. ഇതിനെ ഒരു രാത്രി മുഴുവൻ അടച്ചുവയ്‌ക്കണം.
ഉപയോഗിക്കേണ്ട വിധം
ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. രണ്ട് മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്.