video
play-sharp-fill

അകാലനരയ്ക്ക് പരിഹാരം ; വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഹെയർഡൈ പരിചയപ്പെടാം ; വേണ്ടത് ചെമ്പരത്തിപ്പൂവ് മാത്രം

അകാലനരയ്ക്ക് പരിഹാരം ; വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഹെയർഡൈ പരിചയപ്പെടാം ; വേണ്ടത് ചെമ്പരത്തിപ്പൂവ് മാത്രം

Spread the love

നല്ല കറുത്ത കട്ടിയുള്ള മുടി വേണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. എന്നാല്‍ മാറുന്ന കാലാവസ്ഥയും പോഷകാഹാരക്കുറവും കാരണം ചെറിയ കുട്ടികളില്‍ പോലും ഇന്ന് നര വരുന്നു.

ഇത് മാറ്റാനായി നല്ല ഭക്ഷണം കഴിക്കുക. ഒപ്പം ധാരാളം വെള്ളവും കുടിക്കണം. ഇത് മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കും. ഇനി നര മാറ്റാനായി വീട്ടില്‍ തന്നെയുള്ള ചില വിദ്യകള്‍ പരീക്ഷിക്കാവുന്നതാണ്. കെമിക്കല്‍ ഡൈ ഉപയോഗിക്കുന്നതിനെക്കാള്‍ നല്ലത് പ്രകൃതിദത്തമായ വഴികളാണ്. മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ഇത് സഹായിക്കും. അത്തരത്തില്‍ ഒരു ഹെയർഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും തയ്യാറാക്കേണ്ട വിധവും നോക്കാം.

ആവശ്യമായ സാധനങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെമ്ബരത്തിപ്പൂവ് – 20 എണ്ണം

പനിക്കൂർക്കയില – 14 എണ്ണം

നെല്ലിക്കപ്പൊടി – 2 ടേബിള്‍സ്‌പൂണ്‍

ഹെന്നപ്പൊടി – 2 ടേബിള്‍സ്‌പൂണ്‍

തയ്യറാക്കുന്ന വിധം

ചെമ്ബരത്തിപ്പൂവ് വെള്ളത്തിലിട്ട് തിളപ്പിച്ച്‌ അരിച്ച്‌ വെള്ളം മാത്രം എടുക്കുക. ഒരു മിക്‌സിയുടെ ജാറിലേക്ക് പനിക്കൂർക്ക ഇല, നെല്ലിക്കപ്പൊടി, ഹെന്നപ്പൊടി എന്നിവയ്‌ക്കൊപ്പം ചെമ്ബരത്തി വെള്ളം കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിനെ ഒരു ഇരുമ്ബ് പാത്രത്തിലേക്ക് മാറ്റി അല്‍പ്പം കൂടി ചെമ്ബരത്തി വെള്ളം ചേർത്ത് യോജിപ്പിച്ച ശേഷം ഒരു ദിവസം മുഴുവൻ അടച്ചുവയ്‌ക്കുക. പിറ്റേദിവസം കട്ടക്കറുപ്പ് നിറത്തിലുള്ള ‌ഡൈ ലഭിക്കുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഡൈ പുരട്ടിക്കൊടുക്കുക. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആദ്യ ഉപയോഗത്തില്‍ തന്നെ ഫലം ലഭിക്കുന്നതാണ്. ആഴ്‌ചയില്‍ ഒരു തവണ ഉപയോഗിക്കാം. ഒറ്റ മാസംകൊണ്ട് മുടി പൂർണമായും കറുപ്പ് നിറമാകും.