
കോട്ടയം: കൗമാരക്കാരില്‍ മുടി നരയ്ക്കുന്നത് നമ്മള്‍ കാണാറുണ്ട്. എന്താകും ഇതിന് കാരണം?
പാരമ്പര്യമായി ചിലയാളുകളില്‍ ചെറിയ പ്രായത്തില്‍ മുടി നരയ്ക്കാറുണ്ട്. കുടുംബത്തില്‍ ആർക്കെങ്കിലും ചെറുപ്പത്തില്‍ മുടി നരച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഇങ്ങനെ ഉണ്ടാകാൻ സാധ്യത ഉണ്ട്.
മാനസിക സമ്മർദ്ദം കൗമാരക്കാരില്‍ മുടി നരയ്ക്കുന്നതിനുള്ള പ്രധാന കാരണമാണ്. അമിതമായുണ്ടാകുന്ന പഠനഭാരം, സുഹൃത്തുക്കളുമായുണ്ടാകുന്ന പ്രശ്നങ്ങള്‍, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ തുടങ്ങിയ പല കാര്യങ്ങളും ഇതിന് കാരണമാകാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷണത്തില്‍ പോഷക ഗുണമുള്ള സാധനങ്ങള്‍ ഉള്‍പ്പെടുത്താത്തതും നര ഉണ്ടാകാൻ കാരണമാകും. വിറ്റാമിൻ ബി12, ഇരുമ്പ്, കോപ്പർ തുടങ്ങിയവയുടെ കുറവും മുടി നരയ്ക്കാൻ കാരണമാകാറുണ്ട്. കൂടാതെ തൈറോയ്ഡ് പ്രശ്നങ്ങള്‍, വിളർച്ച തുടങ്ങിയ അവസ്ഥകളിലും മുടി നേരത്തെ നരയ്ക്കാൻ സാധ്യതയുണ്ട്.