നിങ്ങളുടെ മുടി നരയ്ക്കുന്നുണ്ടോ? എങ്കിൽ ഇനി മുതൽ ഡൈ വേണ്ട! ആഴ്‌ചയില്‍ ഒരു ദിവസം ഇത് പുരട്ടി നോക്കൂ; മുടി ഒരിക്കലും നരയ്‌ക്കില്ല, മൂന്നിരട്ടി വേഗത്തില്‍ വളരും…..

Spread the love

കോട്ടയം: പ്രായം കൂടുന്നതിനനുസരിച്ച്‌ ശരീരത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകും. അതിലൊന്നാണ് നര. വളരെ സ്വാഭാവികമാണ് ഈ മാറ്റമെങ്കിലും ഭൂരിഭാഗംപേർക്കും ഇഷ്‌ടം കറുത്ത മുടി തന്നെയാണ്.

അതിനാല്‍ മുടി കറുപ്പിക്കാനായി വിപണിയില്‍ ലഭ്യമായ കെമിക്കല്‍ ഡൈ വാങ്ങി ഉപയോഗിക്കുന്നു. മുടി കറുപ്പിക്കുമെങ്കിലും അമിതമായ ഡൈ ഉപയോഗം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ നിങ്ങള്‍ക്ക് ഇനി മുടി കറുപ്പിക്കാം. അതിനായി വീട്ടില്‍ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു എണ്ണ പരിചയപ്പെടാം. ഈ എണ്ണ ചെറിയ പ്രായത്തിലേ ഉപയോഗിച്ചാല്‍ നര വരില്ല. നര വന്നവർ ഒരു മാസം തുടർച്ചയായി ഉപയോഗിച്ചാല്‍ മുടി കറുക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആവശ്യമായ സാധനങ്ങള്‍

വെളിച്ചെണ്ണ – 1 കപ്പ്

കറ്റാർവാഴ – 1

ചെമ്ബരത്തി പൂവ് – 10 എണ്ണം

ചെറിയ ഉള്ളി – കാല്‍ കപ്പ്

കറിവേപ്പില – ഒരു പിടി

തയ്യാറാക്കേണ്ട വിധം

കറ്റാർവാഴ, ചെമ്ബരത്തിപ്പൂവ്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ വെള്ളം ചേർക്കാതെ അരച്ചെടുക്കുക. മിക്‌സിയുടെ ജാറിലും അല്‍പ്പം പോലും വെള്ളമില്ല എന്ന് ഉറപ്പുവരുത്തണം. ശേഷം ഈ അരച്ചെടുത്ത കൂട്ട് വെളിച്ചെണ്ണയുമായി യോജിപ്പിച്ച്‌ ചൂടാക്കുക. ഇരുമ്പ് പാത്രത്തില്‍ ചൂടാക്കുന്നതാണ് ഉത്തമം. നന്നായി തിളയ്‌ക്കുമ്പോള്‍ എണ്ണയുടെ നിറം മാറി കറുപ്പാകും. തണുക്കുമ്പോള്‍ ഇതിനെ ഒരു ബോട്ടിലില്‍ അടച്ച്‌ സൂക്ഷിക്കാം.

ഉപയോഗിക്കേണ്ട വിധം

മുടിയിലും ശിരോചർമത്തിലും ആവശ്യത്തിന് എണ്ണ പുരട്ടിക്കൊടുക്കുക. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. താളി ഉപയോഗിക്കാം. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആഴ്‌ചയില്‍ ഒരു തവണയെങ്കിലും എണ്ണ പുരട്ടുന്നതാണ് ഉത്തമം. കഴിയുന്നവർ രണ്ടുതവണ ഉപയോഗിക്കുക. ഫലം ദിവസങ്ങള്‍ക്കുള്ളില്‍ ലഭിക്കും.