ഒരൊറ്റ മുടി നരയ്‌ക്കില്ല: ഒരു സ്‌പൂണ്‍ തേയിലപ്പൊടി മാത്രം മതി; മിനിട്ടുകള്‍ക്കുള്ളില്‍ മുടി കട്ടക്കറുപ്പാക്കാം

Spread the love

നര ഒരു വ്യക്തിയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്നു. അതിനാല്‍ ഇത് മറയ്ക്കാൻ പലരും മാർക്കറ്റില്‍ കിട്ടുന്ന കെമിക്കല്‍ ഡെെ വാങ്ങി ഉപയോഗിക്കുന്നു.

video
play-sharp-fill

എന്നാല്‍ ഇത് കുറച്ച്‌ ദിവസത്തേക്ക് മാത്രമെ നില്‍ക്കൂ. മാത്രമല്ല ഗുണത്തെക്കാള്‍ ഏറെ ഇത് മുടിക്ക് ദോഷമാണ് ചെയ്യുന്നത്. ഇതിലെ കെമിക്കല്‍ മുടി കൂടുതല്‍ നരയ്ക്കുന്നതിനും പൊട്ടുന്നതിനും കാരണമാകുന്നു. എന്നാല്‍ വീട്ടില്‍ തന്നെ പ്രകൃതിദത്തമായി നരയ്ക്ക് പരിഹാരം കാണാം. അത് എങ്ങനെയെന്ന് നോക്കിയാലോ?

ആവശ്യമായ സാധനങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേയിലപ്പൊടി

മെെലാഞ്ചിപ്പൊടി

കടുക്

വെള്ളം

തയ്യാറാക്കുന്ന വിധം

ആദ്യം അടി കട്ടിയുള്ള ഒരു പാത്രം എടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍‌സ്‌പൂണ്‍ കടുക് ഇട്ട് അടുപ്പില്‍ വച്ച്‌ വറുക്കാം. ഇതിലേക്ക് ആവശ്യമെങ്കില്‍ കുറച്ച്‌ കറിവേപ്പില ചേർക്കാം. ശേഷം അവ രണ്ടു നല്ലപോലെ വറുക്കണം. ഇനി തീ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കാം. ഇവ തണുത്തശേഷം പൊടിച്ചെടുക്കുക. ശേഷം ഈ പൊടിയിലേക്ക് മെെലാഞ്ചിപ്പൊടിയും കുറച്ച്‌ തേയില ഇട്ട് തിളപ്പിച്ച വെള്ളവും ഒഴിച്ചിളക്കിയോജിപ്പിക്കുക. ഇനി എണ്ണമയമില്ലാത്ത മുടിയിഴകള്‍ പല ഭാഗങ്ങളായി തിരിച്ച്‌ കെെയോ ബ്രഷോ ഉപയോഗിച്ച്‌ നര വന്ന ഭാഗത്ത് പുരട്ടുക. 30 മിനിട്ടിന് ശേഷം സാധാരണ വെള്ളത്തില്‍ കഴുകി കളയാം. ഷാംപൂ ഉപയോഗിക്കരുത്. ആഴ്ചയില്‍ ഒരു തവണ ഇത് ഉപയോഗിക്കണം. അകാല നര, താരൻ, ചൊറിച്ചില്‍ എന്നിവ അകറ്റാൻ ഇത് സഹായിക്കുന്നു.