നരയ്ക്കുന്നതിൽ ഇനി ടെൻഷൻ വേണ്ട; നരമാറും, മുടി തഴച്ചു വളരും; ഈ ഒറ്റ സാധനം ഉപയോഗിച്ചാൽ മതി

Spread the love

മുൻപൊക്കെ മുടി നരയ്ക്കുന്നത് വാർദ്ധക്യത്തിന്റെ ലക്ഷണമായിയാണ് ആളുകൾ കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ ചെറുപ്രായത്തിൽ തന്നെ പലരിലും നര കണ്ടുതുടങ്ങാറുണ്ട്.

നമ്മുടെയെല്ലാം സൗന്ദര്യത്തില്‍ ഏറിയ പങ്കും വഹിക്കുന്നത് തലമുടിയാണ്. അതുകൊണ്ടുതന്നെ മുടിയുമായി ബന്ധപ്പെട്ട ചെറിയൊരു പ്രശ്നം പോലും വളരെ കരുതലോടെയാണ് നാം നോക്കിക്കാണുന്നത്.

മുടി വളരാൻ പലതരത്തിലുള്ള എണ്ണകളും ക്രീമുകളും ഇന്ന് വിപണികളിൽ സുലഭമായി ലഭിക്കും. ഇത്തരത്തിലുള്ള പ്രോഡക്ടുകൾ വാങ്ങി ഉപയോഗിക്കുന്നവരും ഏറെയാണ്. എന്നാൽ ഒരുപാട് നാൾ ഇങ്ങനെ ചെയ്താൽ അകാലനരയ്ക്കും മുടികൊഴിച്ചിലിനും കാരണമായേക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെമിക്കൽ അടങ്ങിയ ക്രീമുകളും എണ്ണകളും ഷാമ്പുകളും തേച്ച് പണി മേടിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ മാർഗങ്ങൾ സ്വീകരിക്കുന്നതാണ്.

വളരെ എളുപ്പത്തില്‍ തയ്യാറാക്കി ഉപയോഗിക്കാവുന്ന പ്രകൃതിദത്തമായ ഒരു എണ്ണ പരിചയപ്പെടാം. ഇത് ഉപയോഗിച്ചാല്‍ ചുരുങ്ങിയ ദിവസത്തിനുള്ളില്‍ തന്നെ നര മാറി മുടി തഴച്ചു വളരും.

ആവശ്യമുള്ള സാധനങ്ങള്‍
വെളിച്ചെണ്ണ – 1 കപ്പ്
ആവണക്കെണ്ണ – കാല്‍ കപ്പ്
ചെമ്പരത്തി പൂവ് – 25 എണ്ണം

തയ്യാറാക്കുന്ന വിധം
ചീനച്ചട്ടി ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണയും ആവണക്കെണ്ണയും ചേർത്ത് നന്നായി ഇളക്കി ചൂടാക്കുക. ശേഷം ചെമ്പരത്തി പൂവ് ഇതളുകളാക്കി ഇതിലേക്ക് ഇട്ടുകൊടുക്കുക. എണ്ണ നന്നായി തിളച്ച്‌ നിറം മാറുമ്പോൾ ഇറക്കി വെക്കാം. തണുക്കുമ്പോൾ ഗ്ലാസ് ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം
കുളിക്കുന്നതിന് മുമ്പ് ഈ എണ്ണ മുടിയിലും ശിരോചർമത്തിലും നന്നായി തേച്ച്‌ പുരട്ടുക. ഏകദേശം 15 മിനിറ്റ് വെച്ച ശേഷം നന്നായി കഴുകി കളയാം. ഇതിനായി വീര്യം കുറഞ്ഞ ഷാംപൂ അല്ലെങ്കിൽ താളി എന്നിവ ഉപയോഗിക്കാം. ആദ്യ ഉപയോഗത്തില്‍ തന്നെ താരൻ പൂർണമായും മാറും. മുടി കൊഴിച്ചിലും കുറയുന്നത് കാണാം. ഒരാഴ്‌ച ഉപയോഗിക്കുമ്ബോള്‍ നരയും മാറും.