‘ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട് കുനിഞ്ഞ തനു….; ഹൈകു കവിതകൾ എഴുതുന്ന സൈക്കോ’; കവിതകൾ കുറിച്ചും പുരോഗമനം പറഞ്ഞും സമൂഹമാദ്ധ്യമങ്ങളിൽ സജീവം; ഫെയ്സ്ബുക്ക് സുഹൃത്തുക്കളിൽ അധികവും ഇടത് ബുദ്ധിജീവികളും സാഹിത്യകാരന്‍മാരും; കവിതകളിലൂടെ സാഹിത്യകാരന്റെയും നന്മമരത്തിന്റെയും മുഖം മൂടിയണിഞ്ഞ പൈശാചികൻ; കൊലപാതകങ്ങള്‍ ഒളിഞ്ഞിരിക്കുന്ന കവിതകള്‍….!
സ്വന്തം ലേഖിക
തിരുവല്ല: ദുര്‍മന്ത്രവാദവും നരബലിയുമൊക്കെ കേരളത്തിലും നടക്കുന്നുണ്ട് എന്നതിനുള്ള തെളിവാണ് ഇലന്തൂരിലെ ആഭിചാരക്കൊല സാക്ഷ്യപ്പെടുത്തുന്നത്.
സംഭവത്തില്‍ പിടിയിലായ പ്രതികളില്‍ ഒരാളായ ഭഗവല്‍ സിംഗ് സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ സജീവമായ ഒരു വ്യക്തിയാണ്. ഹൈക്കു കവിതകൾ കുറിച്ചും പുരോഗമനം പറഞ്ഞും സമൂഹമാദ്ധ്യമങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു ഭഗവല്‍ സിംഗ്. ഇയാളുടെ ഫെയ്സ്ബുക്ക് ഫ്രണ്ട്സില്‍ അധികവും ഇടത് ബുദ്ധിജീവികളും സാഹിത്യകാരന്‍മാരുമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി ഹൈകു കവിതകളാണ് ഭഗവല്‍ സിംഗ് ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുള്ളത്. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതും ഇയാളുടെ കവിതകള്‍ തന്നെ.
‘ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു’- എന്ന വരികളാണ് ഭഗവല്‍ സിംഗ് ഏറ്റവും ഒടുവിലായി ഫെയ്സ്ബുക്കില്‍ കുറിച്ചത്. ദിസങ്ങള്‍ക്ക് മുൻപാണ് ഈ കവിത ഇയാള്‍ കുറിച്ചിട്ടിരിക്കുന്നത്.
‘ചുരുണ്ട രൂപം
പീടികത്തിണ്ണയില്‍
മുഷിഞ്ഞ പുത’
‘നിഴല്‍രൂപം
മെല്ലെ ചലിക്കുന്നല്ലോ
തുഞ്ചാണിത്തുമ്പ്’
‘വിരല്‍തഴക്കം
നെയ്തുതീരുന്നനേരം
ഇഴയടുപ്പം’
‘മറഞ്ഞ ചന്ദ്രന്‍
ഇരുണ്ട മേഘക്കീറില്‍
ഒളിഞ്ഞു നോട്ടം’- എന്നിങ്ങനെ നീളുന്നു ഭഗവല്‍ സിംഗ് ഫെയ്സ്ബുക്കില്‍ എഴുതി ഇട്ടിരിക്കുന്ന ഹൈകു കവിതകള്‍.
സാഹിത്യകാരന്മാര്‍ക്ക് വേണ്ടി ഇയാള്‍ ഹൈകു പഠന ക്ലാസ് വരെ നടത്തിയിരിക്കുന്നു. ഇപ്പോള്‍ ആ കവിതകള്‍ക്കെല്ലാം ചെയ്തു കൂട്ടിയ കൊലപാതകങ്ങളുമായി ബന്ധമുണ്ടോ എന്ന് സംശയിച്ചാല്‍ അത് സ്വാഭാവികം. കവിതകളിലൂടെ സാഹിത്യകാരന്റെയും നന്മമരത്തിന്റെ മുഖം മൂടിയണിഞ്ഞയാള്‍ പൈശാചികതയുടെ പ്രതിരൂപം തന്നെയായിരുന്നു. ഇയാളുടെ പോസ്റ്റുകളുടെ താഴെ ഇപ്പോള്‍ ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങള്‍ ഉയരുകയാണ്.