video
play-sharp-fill

ഹാദിയക്ക് വേണ്ടി തല്ല് കൊണ്ടവരും കേസിൽ കുടുങ്ങിയവരും മണ്ടന്മാർ..! ലവ് ജിഹാദിൻ്റെ ആദ്യ ഇര ഹാദിയയും അച്ഛൻ അശോകനും ഒന്നായി; മലപ്പുറം യാത്ര ചെയ്ത് സെൽഫി എടുത്ത് അശോകൻ

ഹാദിയക്ക് വേണ്ടി തല്ല് കൊണ്ടവരും കേസിൽ കുടുങ്ങിയവരും മണ്ടന്മാർ..! ലവ് ജിഹാദിൻ്റെ ആദ്യ ഇര ഹാദിയയും അച്ഛൻ അശോകനും ഒന്നായി; മലപ്പുറം യാത്ര ചെയ്ത് സെൽഫി എടുത്ത് അശോകൻ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിൽ ഏറ്റവും ഒടുവിൽ നിർണ്ണായകമായ വഴിത്തിരിവ്. വർഷങ്ങൾ നീണ്ടു നിന്ന പിണക്കവും പരിഭവങ്ങളും പറഞ്ഞു തീർത്ത് ഹാദിയയും, അച്ഛൻ അശോകനും ഒടുവിൽ ഒന്നായി. ഇരുവരുടെയും പരിഭവവും പിണക്കങ്ങളും കേസും കോടതിയും എല്ലാം എഴുതി മടുത്ത മാധ്യമങ്ങളെയും സമരത്തിനിറങ്ങി തല്ലുകൊണ്ട് നടുവൊടിഞ്ഞ സമരക്കാരെയും മണ്ടന്മാരാക്കിയാണ് ഇപ്പോൾ  അച്ഛനും മകളും ഒന്നായത്. ഇതോടെ ലഹ് ജിഹാദ് എന്ന പേരിൽ അച്ഛൻ അശോകനൊപ്പം നിന്ന ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘപരിവാർ സംഘടനയുടെ പ്രവർത്തകരും നേതാക്കന്മാരുമാണ് മണ്ടന്മാരായത്.

മകളെ കണാൻ മലപ്പുറം ഒതുക്കങ്ങലിൽ പോകുന്നത് ഇതാദ്യമല്ലെന്നും അഞ്ചാറു മാസമായി പോക്കുവരവ് തുടങ്ങിയിട്ടെന്നും ഹാദിയയുടെ പിതാവ് അശോകൻ വെളിപ്പെടുത്തിയതോടെയാണ് ഇവരുടെ കുടുംബ പ്രശ്‌നത്തിൽ അനാവശ്യമായ ഇടപെട്ട സംഘടനാ നേതാക്കൾ മണ്ടനമാരായത്. ഹാദിയ വീട്ടിൽ രണ്ടുതവണ വന്നിരുന്നുവെന്നും പിതാവ് പറഞ്ഞു. ആദ്യമായി മകളെ കാണാൻ പോയത് 2020 സെപ്റ്റംബറിലായിരുന്നെന്നും രണ്ടു തവണ മകൾ വൈക്കത്തെ വീട്ടിൽ വന്നിരുന്നെന്നും അശോകനും വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാതാപിതാക്കളോടൊപ്പമിരിക്കുന്ന സെൽഫി ചിത്രം ഹാദിയ തന്നെയാണ് മൊബൈലിൽ പകർത്തിയത്. മതംമാറി  വിവാഹവും കഴിഞ്ഞതിനു ശേഷമാണ് ഹാദിയ ഒതുക്കുങ്ങലിൽ സ്വന്തമായി ഹോമിയോ ക്ലിനിക്ക് ആരംഭിച്ചത്.

2019 ജൂലൈയിലായിരുന്നു ഡോ. ഹാദിയാസ് ഹോമിയോപതിക് ക്ലിനിക് തുടങ്ങിയത്.

ഹോമിയോ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു ഹാദിയയുടെ മതംമാറ്റം. ഹാദിയയെ നിർബന്ധിച്ച് മതം മാറ്റി സിറിയയിൽ കൊണ്ടുപോകാനായിരുന്നു ഭർത്താവ് ഷഫിൻ ജഹാന്റെ ശ്രമമെന്നായിരുന്നു പരാതികൾ. തുടർന്ന് ഏറെ കാലത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് പ്രശ്‌നങ്ങളെല്ലാം അസാനിച്ചത്.

ഇവരുടെ വിവാഹം സുപ്രീംകോടതി അംഗീകരിക്കുകയും പഠനം തുടരാൻ അനുവദിക്കുകയും ചെയ്ത ശേഷം ഹോമിയോ കോഴ്‌സ് പൂർത്തിയാക്കിയ ഹാദിയ സർട്ടിഫിക്കറ്റ് ലഭിച്ചതോടെയാണ് മലപ്പുറം- കോട്ടക്കൽ റോഡിൽ ഒതുക്കുങ്ങലിൽ ഡോ. ഹാദിയാസ് ഹോമിയോപതിക് ക്ലിനിക് എന്ന സ്ഥാപനം തുടങ്ങിയത്. 2019 ജൂലൈയിലായിരുന്നു ഇത്. 2018 മാർച്ച് എട്ട് വനിതാ ദിനത്തിലാണ് പത്തുമാസം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഹാദിയ-ഷഫിൻ വിവാഹം സാധുവാക്കി സുപ്രീംകോടതി വിധി വന്നത്. 2017 മെയ് 24നായിരുന്നു ഇരുവരുടേയും വിവാഹം

അഖിലയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഈ വിവാഹം ഹൈക്കോടതി റദ്ദാക്കിയതോടെ ഷെഫീൻ ജഹാൻ സുപ്രീംകോടതിയെ സമീപിച്ചു. ആയുർവേദ ഡോക്ടറാകാൻ പഠിക്കുന്ന സമയത്തായിരുന്നു അഖിലയെന്ന ഹാദിയയുടെ മതംമാറ്റവും അനുബന്ധ സംഭവങ്ങളും. ഏറെ നാൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹാദിയയുടെയും ഷെഫീൻ ജഹാന്റെയും വിവാഹം സുപ്രീംകോടതി അംഗീകരിച്ചത്. ഇടക്കാലത്ത് ഇരുവരും വേർപിരിയുന്നുവെന്ന വാർത്തകളും പ്രചരിച്ചു. എന്നാൽ അതുവെറും കുപ്രചാരണമെന്ന് പിന്നീട് തെളിഞ്ഞു.

ഏറെ വിവാദമായ മതം മാറൽ കേസായിരുന്നു അഖില ഹാദിയ സംഭവം. കേസിൽ വാദം കേൾക്കുന്ന കാലയളവിലാണ് കൊല്ലം സ്വദേശിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഷെഫിൻ ജഹാനുമായി ഹാദിയയുടെ വിവാഹം നടന്നത്. ഈ സംഭവത്തിൽ, ഹാദിയയുടെ സംരക്ഷകരായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് സൈനബ ടീച്ചർക്കെതിരെയും കേസ് വിധിയിൽ പരാമർശമുണ്ടായിരുന്നു. വിവാഹിതയായ ഹാദിയയെ ഭർത്താവിനൊപ്പം വിടാതിരുന്നതും, യുവതിയുടെ താൽപര്യത്തിന് വിരുദ്ധമായി അച്ഛന്റെയും അമ്മയുടെയും ഒപ്പം വിട്ടതും കേസ് വിധി ഏറെ ചർച്ചയാക്കി. പിന്നീട് സുപ്രീ കോടതി ഇരുവരുടെയും വിവാഹം നിയമപരമാണെന്ന് വിധി പുറപ്പെടുവിച്ചു.

2017 മെയ് 24ന് വിവാഹം അസാധുവാക്കിയ കേരളാ ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവിറക്കിയിരുന്നു. ഹൈക്കോടതി വിധിക്കെതിരെ ഷഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിലാണ് ഹേബിയസ് കോർപസ് ഹർജികളിൽ വിവാഹം റദ്ദാക്കാനാവില്ല എന്നു നിരീക്ഷണം നടത്തി സുപ്രീം കോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു പ്രമാദമായ ഈ കേസ് പരിഗണിച്ചത്. അഖിലയ്ക്ക് ഷഫിൻ ജഹാനോടൊപ്പം പോകാമെന്നും അവരുടെ പഠനം തുടരാമെന്നും കോടതി തുടർന്നു പറഞ്ഞു.