‘ലോര്‍ഡ് ഓഫ് ദ റിംഗ്‌സ് ഇല്ലായിരുന്നുവെങ്കില്‍ കൃഷ് ഉണ്ടാവില്ലായിരുന്നു’

Spread the love

മുംബൈ: ലോർഡ് ഓഫ് ദി റിങ്സ് ഇല്ലായിരുന്നെങ്കിൽ തന്‍റെ സൂപ്പർ ഹിറ്റ് ചിത്രം ക്രിഷ് ഉണ്ടാകുമായിരുന്നില്ലെന്ന് നടൻ ഹൃത്വിക് റോഷൻ. 2004-ൽ അച്ഛനൊപ്പം ലോർഡ് ഓഫ് ദി റിംഗ്സ് സിനിമകൾ കാണുകയുണ്ടായി. അച്ഛന് അത് ഇഷ്ടപ്പെട്ടു. എന്തുകൊണ്ട് നമുക്ക് ഇതുപോലെ ഒന്ന് ചെയ്ത് കൂടാ എന്ന് ചോദിച്ചു. ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ അത് മുന്‍ ചിത്രമായ കോയി മില്‍ ഗയ അടിസ്ഥാനപ്പെടുത്തി ആയിക്കൂടെ എന്ന് അച്ഛന്‍ പറഞ്ഞിടത്താണ് കൃഷ് ജനിക്കുന്നത്. ലോര്‍ഡ് ഓഫ് ദി റിങ്സ് ഇല്ലായിരുന്നെങ്കിൽ കൃഷ് ഉണ്ടാവില്ലായിരുന്നു, ഹൃത്വിക് പറഞ്ഞു.

ആമസോൺ പ്രൈം വീഡിയോ ഒറിജിനൽ സീരീസായ ദി ലോർഡ് ഓഫ് ദി റിങ്സ് ഓഫ് പവറിന്‍റെ പ്രീമിയറിനോടനുബന്ധിച്ച് മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഹൃത്വിക്.

ലോകമെമ്പാടും ആരാധകരുള്ള ജെആർആർ ടോൾകിൻസിന്‍റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള സീരീസ് സെപ്റ്റംബർ 2 ന് റിലീസ് ചെയ്യും. സീരിസിന്റെ ഷോ റണ്ണർമാരിൽ ഒരാളായ ജെ.ഡി. പെയ്നിനൊപ്പം സ്ക്രീനിൽ ടോൾകിൻസിന്‍റെ ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റോബർട്ട് അരാമിയോ, ചാൾസ് എഡ്വേർഡ്സ്, നസാനിൻ ബൊനിയാദി, ലോയ്ഡ് ഓവൻസ്, സാറാ സ്വെംഗോബാനി, മാക്സിം ബാൾഡ്രി, മേഗൻ റിച്ചാർഡ്സ്, ടൈറോ മുഹാഫിദീൻ, എമ ഹോർവത്ത്, മാർസെല്ല കാവനാഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു . ഹൃത്വിക് റോഷനും തമന്നയുമാണ് അഭിനേതാക്കളെ പരിചയപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group