മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; പാക്കിസ്ഥാൻ – തുര്‍ക്കി പതാകകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ഹാക്കര്‍മാര്‍

Spread the love

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു.

പാക്കിസ്ഥാന്‍റെയും തുർക്കിയുടെയും പതാകകളുടെ ചിത്രങ്ങള്‍ ഹാക്കർമാർ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ പിടിഐ റിപ്പോർട്ട് ചെയ്തു.

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും രണ്ടാം മത്സരം കളിക്കാൻ പോകുന്ന ദിവസം, ഹാക്കർമാർ രണ്ട് ഇസ്ലാമിക രാജ്യങ്ങളുടെയും ഫോട്ടോകളുള്ള ചിത്രങ്ങള്‍ ലൈവ് സ്ട്രീം ചെയ്തു. സംഭവം ഉടൻ തന്നെ സൈബർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ മണിക്കൂറുകൾക്കുള്ളിൽ സൈബർ സുരക്ഷാ സംഘം അക്കൗണ്ട് വീണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group