പത്തനംതിട്ടയില്‍ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടക്കം ചോര്‍ത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ഹാക്കറുടെ സഹായിയും സുഹൃത്തുമായ യുവതി അറസ്റ്റില്‍

Spread the love

പത്തനംതിട്ട: പത്തനംതിട്ടയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹാക്കർ ജോയല്‍ വി. ജോസിന്‍റെ സഹായിയും സുഹൃത്തുമായ യുവതി അറസ്റ്റില്‍.

video
play-sharp-fill

അഹമ്മദാബാദ് സ്വദേശിയായ ഹിരാല്‍ ബെൻഅനൂജ് പട്ടേല്‍ (37) ആണ് അറസ്റ്റിലായത്.

വ്യക്തികളുടെ സ്വകാര്യ വിവരങ്ങളും മൊബൈല്‍ നമ്പരുകളുടെ ലൈവ് ലൊക്കേഷനുകളും കോള്‍ ഡേറ്റ റിക്കാർഡുകളും ചോർത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് ആണ് ഇവർ നടത്തിയത്. കേസിലെ മുഖ്യ പ്രതി അടൂർ സ്വദേശി ജോയല്‍ റിമാൻഡിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഹിരാല്‍ ബെൻഅനൂജ് പട്ടേല്‍. സ്വകാര്യ വ്യക്തികളുടെ ഡേറ്റാ വിവരങ്ങള്‍ ചോർത്തിയെടുത്ത് ഓണ്‍ലൈൻ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ഒന്നാം പ്രതിയായ അടൂർ സ്വദേശി ജോയല്‍ വി ജോസിനെ കഴിഞ്ഞമാസം അവസാനം പിടികൂടിയിരുന്നു.