80 ശതമാനം ഡിസ്‌ക്കൗണ്ടുമായി ലാപ്‌ടോപ്പ്, കിട്ടാതെ വരുമ്പോള്‍ പണം തിരിച്ചു നല്‍കാമെന്നു വാഗ്ദാനം, ഒടുവില്‍ ബാങ്കിലെ പണം മുഴുവന്‍ നഷ്ടപ്പെടും, പുതിയ തട്ടിപ്പിന്റെ സൂത്രവിവരം ഇങ്ങനെ: വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പുതിയ സൈബര്‍ തട്ടിപ്പിന് ഇരയാവുന്നവര്‍ സാധാരണക്കാരല്ല, ഹൈടെക്ക് എന്നു അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നവര്‍ തന്നെയാണ്. വീഡിയോ കാണാം –

ബ്രാന്‍ഡഡ് ലാപ്‌ടോപ്പുകള്‍ക്ക് 80 ശതമാനം വിലക്കുറവ് എന്ന പരസ്യത്തില്‍ ചെന്നു ചാടി തുക നല്‍കുന്ന രൂപമാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ഇതിനായി ആദ്യം നല്‍കുന്ന 15,000 രൂപ പോകുന്നുവെന്നതു മാത്രമല്ല, ബാങ്ക് അക്കൗണ്ടില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതു മുഴുവന്‍ തൂത്തു വാരി തട്ടിപ്പറിക്കുന്ന രീതിയാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിനെ തുടര്‍ന്ന് നിങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരിക്കുന്ന ലാപ്‌ടോപ്പ് ഇപ്പോള്‍ നല്‍കാനാവില്ലെന്നും അതു കൊണ്ട് പണം തിരികെ നല്‍കുമെന്നും കാണിച്ചാണ് തട്ടിപ്പുസംഘങ്ങള്‍ എത്തുന്നത്. അങ്ങനെ പണം തിരികെ നല്‍കാനായി നല്‍കുന്ന ബാങ്ക് വിവരങ്ങള്‍ സൂത്രത്തില്‍ കൈകക്കലാക്കിയാണ് ഈ തീവെട്ടി കൊള്ള.

തട്ടിപ്പിന്റെ ഏറ്റവും പുതിയ ഹൈടെക്ക് രീതിയെക്കുറിച്ചറിയാന്‍ വീഡിയോ മുഴുവനായി കാണുക. നിങ്ങള്‍ വഞ്ചിതരാകാതെ ഇരിക്കുക. മറ്റൊരാളും ഇത്തരത്തിലുള്ള തട്ടിപ്പില്‍ ചെന്നു വീഴാതിരിക്കാന്‍ ഇതൊരു ജാഗ്രത സന്ദേശമായി കരുതി പരമാവധി പേരിലെത്തിക്കുക.

തട്ടിപ്പിന്റെ വിളനിലമായി മാറിയ കേരളത്തില്‍ നിന്നും കോടിക്കണക്കിനു രൂപ ഊറ്റിയെടുക്കുന്ന ഉത്തരേന്ത്യന്‍ തട്ടിപ്പില്‍ നിന്നും രക്ഷപ്പെടാന്‍ മറ്റു മാര്‍ഗ്ഗമില്ലെന്നതാണ് വാസ്തവം. വീഡിയോ കാണാം.