
ശബരിമല സ്ത്രീ പ്രവേശനം; മുഖ്യമന്ത്രിയെ ജാതിപ്പേര് കൂട്ടി പച്ചത്തെറി വിളിച്ച മണിയമ്മയ്‌ക്കെതിരെ കേസെടുത്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് കൂട്ടി തെറിവിളിച്ചു. പത്തനംതിട്ട ചെറുകോൽ സ്വദേശി ശിവരാമൻ പിള്ളയുടെ ഭാര്യ മണിയമ്മ എന്ന സ്ത്രീയാണ് സമരത്തിനിടയിൽ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചിരിക്കുന്നത്.
ആറന്മുള പോലീസാണ് കേസെടുത്തിരിക്കുന്നത്. എസ്.എൻ.ഡി.പി നേതാവായ സുനിൽ കുമാർ നൽകിയ പരാതിയിലാണ് നടപടി. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന ചോദ്യത്തിനായിരുന്നു സ്ത്രീയുടെ അധിക്ഷേപ മറുപടി. ആ ***** മോന്റെ മോന്തയടിച്ച് പറിക്കണം’ എന്നായിരുന്നു സ്ത്രീയുടെ മറുപടി. ഇവരുടെ മറുപടി സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും പുറത്തും ഉയർന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0