
പാമ്പാടി : രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ആർഐടി) വിദ്യാർഥികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചതിനാൽ ബോയ്സ് ഹോസ്റ്റൽ താൽക്കാലികമായി അടച്ചു. കോളജിലെ ക്ലാസുകൾ 14 വരെ ഓൺലൈനാക്കി. പ്രതിരോധ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നു പ്രിൻസിപ്പൽ അറിയിച്ചു.
അതേസമയം, ആശങ്കപ്പെടേണ്ട് സാഹചര്യം ഇല്ലെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പല വിദ്യാര്‍ഥികളും രോഗബാധ ലക്ഷണങ്ങളുമായി തൊട്ടടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കാമ്പസ് അടച്ചത്.
മറ്റ് വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ തന്നെയാണ് പനിക്കും ഉണ്ടാവുന്നത്. അതുകൊണ്ട് ഡോക്ടറുടെ സാധാരണ ശരീര പരിശോധനയില്‍ രോഗനിര്‍ണയം സാധ്യമല്ല. പക്ഷേ രോഗം ബലമായി സംശയിക്കേണ്ട രണ്ടു സന്ദര്‍ഭങ്ങളുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എച്ച്1എൻ1 പനി സ്ഥിരീകരിച്ച ഒരാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍
എച്ച്1എൻ1 പനി ബാധിച്ചിരിക്കുന്ന പ്രദേശത്ത് അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയ ആളാണെങ്കില്‍