അടുക്കളയിൽ നിന്നും വലിയ ശബ്ദം; ജനൽ ചില്ല് തകർന്നു; തൃശ്ശൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

Spread the love

തൃശൂർ: തൃശൂരിർ പഴയന്നൂർ പഞ്ചായത്തിൽ അടുക്കളയിലെ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് തീ പടർന്ന് യുവതിക്കും കുഞ്ഞിനും പരിക്കേറ്റു. ചെറുകര മേപ്പാടത്തു പറമ്പിൽ ഓട്ടോ തൊഴിലാളിയായ തെഞ്ചിരിയിൽ വീട്ടിൽ അരുൺകുമാറിൻ്റെ ഭാര്യ സന്ധ്യയ്ക്കും മകൾ അനുശ്രീക്കുമാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം.

അപകടത്തിൽ വലിയ ശബ്ദത്തോടെ അടുക്കളയിലെയും ഹാളിലെയും ജനൽ ചില്ലുകൾ പെട്ടിത്തെറിച്ചു. വലിയ ശബ്ദം കേട്ട് പരിസര പ്രദേശങ്ങളിലുള്ളവർ ഓടിയെത്തി പരിക്കേറ്റവരെ ഉടൻ പഴയന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സാരമായി പരിക്കേറ്റ സന്ധ്യ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.