video
play-sharp-fill
സർക്കാർ ഓഫീസുകളിൽ പൊതു അവധികളും കാഷ്വൽ ലീവും കുറയ്ക്കണം ; ഓഫീസ് പ്രവർത്തന സമയം ഒൻപതു മുതൽ 5.30 വരെയാക്കണം : ഭരണപരിഷ്‌കാര കമ്മീഷൻ

സർക്കാർ ഓഫീസുകളിൽ പൊതു അവധികളും കാഷ്വൽ ലീവും കുറയ്ക്കണം ; ഓഫീസ് പ്രവർത്തന സമയം ഒൻപതു മുതൽ 5.30 വരെയാക്കണം : ഭരണപരിഷ്‌കാര കമ്മീഷൻ

സ്വന്തം ലേഖിക

തിരുവനന്തപുരം: സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ആഴ്ചയിൽ അഞ്ചുദിവസമാക്കി ചുരുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മിഷൻറെ ശുപാർശ.
വി എസ് അച്യുതാനന്ദൻ അധ്യക്ഷനായ സമിതി സർക്കാരിന് ശുപാർശ സമർപ്പിച്ചു. ജീവനക്കാരുടെ മാനസികസമ്മർദം കുറയുന്നതുൾപ്പെടെയുള്ള നേട്ടങ്ങൾ പ്രവൃത്തിദിനം കുറയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് കമ്മിഷൻറെ വിലയിരുത്തൽ.

ശനിയാഴ്ച അവധി നൽകുന്നതിനു പകരം മറ്റുദിവസങ്ങളിൽ ഓഫീസ് പ്രവർത്തനം രാവിലെ ഒൻപതുമുതൽ വൈകീട്ട് 5.30 വരെയാക്കണം. ഉച്ചയൂണിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ അരമണിക്കൂർ ഇടവേള നൽകണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാർക്ക് സ്വന്തം ഇഷ്ടപ്രകാരം ജോലിസമയം ക്രമീകരിക്കുന്നതും പരിഗണിക്കാം. അങ്ങനെയാണെങ്കിൽ ജീവനക്കാർ ഓഫീസിലെത്തുന്ന സമയവും പോകുന്ന സമയവും കൃത്യമായി രേഖപ്പെടുത്തി നിശ്ചിതസമയം ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.

ജീവനക്കാരുടെ പൊതു അവധികളും കാഷ്വൽ ലീവും കുറയ്ക്കണം. ഇപ്പോൾ ജീവനക്കാർക്ക് വർഷം 20 കാഷ്വൽ ലീവ് ഉണ്ട്. ഇത് 12 ആക്കണം. മറ്റ് അവധികൾ പൊതു അവധികൾ, പ്രത്യേക അവധികൾ, നിയന്ത്രിത അവധികൾ എന്നിങ്ങനെ മൂന്നായി തിരിക്കണം.

റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം, ഗാന്ധി ജയന്തി, മേയ് ദിനം, ഓണം (രണ്ടുദിവസം), ക്രിസ്മസ്, ഈദുൽ ഫിത്തർ, മഹാനവമി എന്നിങ്ങനെ ഒൻപത് പൊതു അവധി മതിയെന്നും ശുപാർശയിൽ വ്യക്തമാക്കുന്നു.

ഓഫീസുകൾ തുടങ്ങുന്നതിന് ഒരുമണിക്കൂർ മുൻപെങ്കിലും സ്‌കൂൾ തുറക്കണം. രാവിലെ ഒന്പതിനാണ് ഓഫീസുകൾ തുറക്കേണ്ടത്. ഇതനുസരിച്ച് എട്ടുമണിക്കെങ്കിലും സ്‌കൂൾ ആരംഭിക്കേണ്ടി വരും. പിഎസ്സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായം 40ൽനിന്ന് 32 ആയി കുറയ്ക്കണമെന്നും കമ്മീൻ ശുപാർശ ചെയ്തിട്ടുണ്ട്.

കുറഞ്ഞപ്രായം 18ൽനിന്ന് 19 ആക്കണം. ഒരു തസ്തികയ്ക്ക് നാല് അവസരംമാത്രമേ നൽകാവൂ. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് അവസരം നിയന്ത്രിക്കേണ്ടതില്ലെന്നും ഭരണപരിഷ്‌കാര കമ്മിഷന്റെ ശുപാർശയിൽ പറയുന്നു. ജീവനക്കാരുടെ വിരമിക്കൽ പ്രായംഘട്ടംഘട്ടമായി 60 ആക്കണമെന്നും കമ്മിഷൻ ശുപാർശചെയ്തു.