play-sharp-fill
ഐ.ഡി കാർഡില്ലാതെ ഇന്ത്യൻ സൈനികരുടെ വേഷത്തില്‍ സംശയാസ്‌പദമായി കണ്ട 11 പേർ പാെലീസ് പിടിയിൽ; ഇവരെ പിടികൂടിയത് അതീവ സുരക്ഷമേഖലയിൽ നിന്നും

ഐ.ഡി കാർഡില്ലാതെ ഇന്ത്യൻ സൈനികരുടെ വേഷത്തില്‍ സംശയാസ്‌പദമായി കണ്ട 11 പേർ പാെലീസ് പിടിയിൽ; ഇവരെ പിടികൂടിയത് അതീവ സുരക്ഷമേഖലയിൽ നിന്നും

സ്വന്തം ലേഖകൻ

ന്യൂഡൽഹി: അസമിലെ ഗുവാഹത്തിയില്‍ ഐഡി കാർഡില്ലാതെ ഇന്ത്യന്‍ സെെനികരുടെ വേഷത്തില്‍ സംശയാസ്‌പദമായി കണ്ട 11 പേർ പാെലീസ് പിടിയിൽ. ഇവരെ പിടികൂടിയത് അതീവ സുരക്ഷമേഖലയായ എല്‍‌.ജി.ബി.ഐ വിമാനത്താവളത്തിന് സമീപത്തു നിന്നുമാണ് .


തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇവർ കാണിക്കാതെ വരികെയായിരുന്നു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തതെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഞങ്ങള്‍ 11 പേരെ അറസ്റ്റ് ചെയ്‌തു. ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം ഇവര്‍ക്കെതിരെ നിരവധി വകുപ്പുകള്‍ ചേര്‍ത്ത് ‌ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്‌തു. പ്രാഥമിക അന്വേഷണത്തില്‍, കഴിഞ്ഞ ഒരു മാസമായി ഇവര്‍ ഈ പ്രദേശത്ത് താമസിക്കുന്നതായി കണ്ടെത്തി,” ഗുവാഹത്തി ജോയിന്റ് പൊലീസ് കമ്മീഷണര്‍ ഡെബ്രാജ് ഉപാധ്യായ പറഞ്ഞു.

അതേസമയം ഇവരില്‍ നിന്നും ആയുധങ്ങള്‍ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ല. സെെനികരുടെ വേഷം ധരിച്ചുകൊണ്ടുള്ള ഇവരുടെ ഉദ്ദേശ്യം ഇപ്പോഴും വ്യക്തമല്ല.

ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി വ്യാജരേഖകള്‍ പൊലീസ് കണ്ടെടുത്തു. ഇന്ത്യന്‍ സെെന്യത്തിന്റെ യൂണിഫോം ഇവര്‍ നിയമവിരുദ്ധമായി ധരിച്ചുവെന്നും സംഭവത്തില്‍ നിഗൂഢത നിലനില്‍ക്കുന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.