
എപ്പോഴും വയറിൽ അസ്വസ്ഥതകൾ അനുഭവപ്പെടുന്നവരാണോ നിങ്ങൾ? വയർവേദന, ഗ്യാസ്ട്രബിൾ, വയർ വീർത്ത് കെട്ടൽ, ദഹനസംബന്ധമായ പ്രശ്നങ്ങൾ പതിവാണോ? ഇതെല്ലാം തന്നെ കുടലിന്റെ ആരോഗ്യം കുഴപ്പത്തിലാണെന്നതിന്റെ ലക്ഷണങ്ങളാകാം.
കുടലിന്റെ ആരോഗ്യം മോശമായാല്‍ അത് മൊത്തത്തിലുള്ള ആരോഗ്യത്തെയാണ് ബാധിക്കുന്നത്. ശരീരത്തിന്റെ ആരോഗ്യത്തേയും അത് വലിയ രീതിയില്‍ ബാധിക്കും.
ദഹനപ്രക്രിയയിലും പോഷകങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിനും കുടൽ പ്രധാന പങ്ക് വഹിക്കുന്നു. ദഹനം സുഗമമാക്കുകയും കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നതിന് സഹായകരമായ ചില കാര്യങ്ങളെക്കുറിച്ചാണ് താഴെ വിശദീകരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
1. കുടലിന്റെ ആരോഗ്യം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് പ്രധാനമാണ്. ഭക്ഷണം ദഹിപ്പിക്കാനും പോഷകങ്ങള്‍ ആഗിരണം ചെയ്യാനും വെള്ളം സഹായിക്കുന്നതിലൂടെ ദഹനത്തെ സഹായിക്കുന്നു. നന്നായി വെള്ളം കുടിക്കുന്നത് മലബന്ധം തടയാനും സഹായിക്കുന്നു.
2. പുളിപ്പിച്ച ഭക്ഷണങ്ങള്‍ സാധാരണയായി കുടലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്. കാരണം അവയില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകള്‍ കുടല്‍ മൈക്രോബയോമിനെ സന്തുലിതമാക്കാൻ സഹായിക്കും.
3. തെരുവിലുള്ള ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. മലിനീകരണവും ശുചിത്വ പ്രശ്നങ്ങളും കാരണം കുടലിന്റെ ആരോഗ്യത്തിന് അപകടമുണ്ടാക്കാം.
4. പച്ചക്കറികള്‍ നന്നായി വേവിച്ച് തന്നെ കഴിക്കുക. സീസണല്‍ പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഫെെബർ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
5. സംസ്കരിച്ച ഭക്ഷണങ്ങള്‍ കുടലിലെ സൂക്ഷ്മജീവികളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുന്നതിലൂടെയും, വീക്കം വർദ്ധിപ്പിക്കുന്നതിലൂടെയും, ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിലൂടെയും കുടലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഈ ഭക്ഷണങ്ങളില്‍ പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര, ഉപ്പ് എന്നിവ കൂടുതലായി അടങ്ങിയിരിക്കാം. ഇവയെല്ലാം കുടലിനെ ദോഷകരമായി ബാധിക്കും.
6. മഞ്ഞള്‍, പെരുജീരകം, ഏലയ്ക്ക പോലുള്ളവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവയിലെ ആന്റിഓക്സിഡന്റുകളും മറ്റ് പോഷകങ്ങളും പ്രതിരോധശേഷി കൂട്ടി ദഹനം എളുപ്പമാക്കും. ഇവ വെള്ളത്തില്‍ ചേർത്ത് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
7. പ്രാതല്‍ ഒഴിവാക്കുന്ന ശീലം കുടലിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നല്‍ ഉണ്ടാക്കുന്നു. കൂടാതെ, ഇത് വിവിധ ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകും.