ഭാര്യയെ വീഡിയോ കോൾ ചെയ്തു, കഴുത്തിൽ കുരുക്ക് മുറുക്കി ; കോഴിക്കോട് അതിഥി തൊഴിലാളി ജീവനൊടുക്കി

Spread the love

കോഴിക്കോട് : നരിക്കുനിയിൽ ബിഹാർ സ്വദേശിയായ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്‌തു.

video
play-sharp-fill

നരിക്കുനിയിൽ താമസിക്കുന്ന ബിഹാർ സ്വദേശിയായ ചോട്ടു ആലം (30) ആണ് തൂങ്ങി മരിച്ചത്.

ചെങ്ങോട്ടുപൊയിലിലെ ചിക്കൻ സ്റ്റാളിലെ ജീവനക്കാരനായിരുന്നു ഇയാൾ. ചിക്കൻ സ്റ്റാളിൽ തന്നെയാണ് ഇയാൾ ജീവനൊടുക്കിയത്.ഭാര്യയെ വീഡിയോ കോൾ ചെയ്ത‌് ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നീട് ഭാര്യ വിളിച്ചറിയിച്ചതനുസരിച്ച് മറ്റൊരാൾ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ചോട്ടുവിനെ മരിച്ച നിലയിൽ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാക്കൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പിന്നീട് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.