
കോട്ടയം : അന്യസംസ്ഥാന തൊഴിലാളികളെ ക്രിമിനലുകളെന്ന് മുദ്ര കുത്തുമ്പോഴും മനുഷ്യത്വം കൈവിടാത്ത ചിലരും അക്കൂട്ടത്തിൽ ഉണ്ട്, അങ്ങനെയൊരാളാണ് കോട്ടയം പള്ളിക്കത്തോട് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളിയായ ദീപക്.
ഇന്നലെ രാത്രിയാണ് പള്ളിക്കത്തോടിൽ നാടിനെ നടുക്കിയ അപകടമുണ്ടായത്, പള്ളിക്കത്തോട് ചാല്ലോലി ജംഗ്ഷനിലെ ജലവിതരണ പദ്ധതിയുടെ 30അടിയോളം താഴ്ചയുള്ള കുളത്തിലേക്ക് പള്ളിക്കത്തോട് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുകയായിരുന്നു, ഈ അപകടത്തിൽ 19 കാരനായ ജെറിലിന് ജീവൻ നഷ്ടമാവുകയും മറ്റുള്ളവരെ പരിക്കുകളോടെ രക്ഷിക്കുകയും ചെയ്തു.
ഇരുട്ട് നിറഞ്ഞ ജംക്ഷനു സമീപത്ത കുളത്തിൽ കാർ വീണ ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു, കാർ മുങ്ങി പോകാതിരിക്കാൻ കയറുകൊണ്ട് കെട്ടിനിർത്താൻ ശ്രമം നടത്തി, ഇതിനിടെ മുൻവശത്ത് ഉണ്ടായിരുന്ന ജെയിംസും പള്ളിക്കത്തോട് സ്വദേശിയായ ഡ്രൈവർ രജനീഷും പുറത്തിറങ്ങി, പിൻസീറ്റിൽ ഇരിക്കുകയായിരുന്ന ജെയിംസിന്റെ ഭാര്യ ബീനയ്ക്കും മകൻ ജെറിലിനും പുറത്തിറങ്ങാൻ സാധിച്ചില്ല. എന്നാൽ കയർ പൊട്ടിയതോടെ കാറിന്റെ പിൻവശത്തെ ഡോർ തുറന്നു പോവുകയും ബീന വെള്ളത്തിലേക്ക് വീഴുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത് കണ്ടു നിൽക്കുകയായിരുന്ന ദീപക് മറ്റൊന്നും ചിന്തിക്കാതെ വെള്ളത്തിലേക്ക് എടുത്തുചാടി ബീനയുടെ ജീവൻ രക്ഷിച്ചു,
നാട്ടുകാരിൽ പലരും കുളത്തിൽ ചാടിയെങ്കിലും ആഴവും വെളിച്ചക്കുറവും മൂലം കാറിന്റെ കൃത്യമായ സ്ഥാനം അറിയാതിരുന്നത് വെല്ലുവിളിയായി.
പാമ്പാടി അഗ്നിരക്ഷാ സേന മിനിട്ടുകൾക്കുള്ളിൽ സ്ഥലത്തെത്തിയിരുന്നു മാസങ്ങൾക്ക് മുൻപ് സമാനമായ ഒരു അപകടം, ഇവിടെ ഉണ്ടായിട്ടുണ്ട് അന്ന് ഒരു ബൈക്കാണ് വെള്ളത്തിലേക്ക് പതിച്ചത്, അന്ന് ഭാഗ്യം കൊണ്ടാണ് അയാൾ രക്ഷപ്പെട്ടത്,ഇന്നലെ അപകടം നടന്നത് ജലവിതരണ പദ്ധതിക്കുവേണ്ടി തയാറാക്കിയ കുളത്തിലാണ്, പ്രദേശത്ത് ഇത്തരം കുളങ്ങൾ വേറെയുമുണ്ട്. എങ്കിലും മരണത്തിന് കാരണമാകുന്ന അപകടം ആദ്യമായാണെന്ന് നാട്ടുകാർ പറയുന്നു.