നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍

Spread the love

കൊച്ചി : നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. ആസാം നാഗോണ്‍ കച്ചുവ സ്വദേശി മുക്സിദുല്‍ ഇസ്ലാം (27)നെയാണ് ആലുവ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഡിസംബറിലാണ് സംഭവം. അമ്ബലപ്പുഴയില്‍ സലാം എന്നയാളുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി. സലാമിന്റെ കൂടെ കാറില്‍ ഹോട്ടല്‍ സാമഗ്രികള്‍ വാങ്ങുന്നതിന് ഇയാള്‍ ആലുവയിലെത്തി. ഉടമ പുറത്തിറങ്ങിയ സമയം കാറിന്റെ ഡാഷ് ബോക്സിലിരുന്ന നാലര ലക്ഷം രൂപയുമായി കടന്നു കളയുകയായിരുന്നു.

പിടിക്കപ്പെടാതിരിക്കാൻ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച ശേഷം ആസാമിലേക്കാണ് ഇയാള്‍ പോയത്. കഴിഞ്ഞയാഴ്ച മഞ്ചേരിയിലെത്തിയ പ്രതി ഒരു ഹോട്ടലില്‍ ജോലിക്കുകയറുകയും ചെയ്തു. തുടർന്ന് ആലുവ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മുക്സിദുല്‍ ഇസ്ലാം പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ് , എസ്.ഐ കെ.നന്ദകുമാർ, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ , കെ .എം മനോജ്, കെ.എ സിറാജുദീൻ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.