ആപ്പിന് മുന്നില്‍ നിന്നാല്‍ ടോക്കണ്‍; ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ഫെയ്സ് ആപ്പ്

Spread the love

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശനം സുഗമമാക്കുന്നതിനായി ഫെയ്‌സ് ആപ്പ് സംവിധാനം നടപ്പാക്കും. ക്ഷേത്രത്തിന്റെ സമീപത്ത് പന്ത്രണ്ട് ഇടങ്ങളില്‍ ഫെയ്‌സ് ആപ്പ് സിസ്റ്റം സ്ഥാപിക്കും.

video
play-sharp-fill

ഫെയ്‌സ് ആപ്പ് സംവിധാനത്തിന് മുന്നില്‍ നിന്നാല്‍ ഭക്തർക്ക് ടോക്കണ്‍ ലഭ്യമാകും. ദർശനസമയം ടോക്കണിലുണ്ടാകും. ദർശന സമയം വരെ പ്രത്യേകം തയ്യാറാക്കിയ കമ്പാർട്ട്മെൻ്റുകളില്‍ ഭക്തർക്ക് വിശ്രമിക്കാം.

ഭക്തർക്ക് ലഭിക്കുന്ന ടോക്കണ്‍ നമ്പറുകള്‍ കംപാർട്ട്‌മെന്റുകളില്‍ തെളിയും. ഈ സമയമാകുന്ന മുറയ്ക്ക് ടോക്കണ്‍ നമ്പർ അനുസരിച്ച്‌ കമ്പാർട്ട്‌മെന്റുകളില്‍ നിന്നും ദർശനത്തിനുള്ള ക്യൂവിലേക്ക് ഭക്തർക്ക് പോകാൻ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തില്‍ വിപുലമായ ക്യൂ കോംപ്ലക്‌സ് സംവിധാനം വരുന്നത് വരെയാണ് ഫെയ്‌സ് ആപ്പ് സംവിധാനം നിലനില്‍ക്കുക. എത്ര പേർ ക്ഷേത്രം സന്ദർശിച്ചുവെന്നതും ആളെ തിരിച്ചറിയാനും ഈ സംവിധാനത്തിലൂടെ കഴിയും.