ആര്യങ്കാവിൽ ഓടിക്കൊണ്ടിരിക്കെ ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികൾ വേർപ്പെട്ടു; ട്രെയിനിൻ്റെ എഞ്ചിനോട് ചേർന്ന ഭാഗം കുറച്ച് ദൂരം മുന്നോട്ട് പോയി നിന്നു; അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

Spread the love

കൊല്ലം: ആര്യങ്കാവിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ ബോഗികൾ വേർപെട്ടു. ഗുരുവായൂർ – മധുര എക്സ്പ്രസ്സിന്റെ ബോഗികളാണ് വേർപ്പെട്ടത്.

ന്യൂ ആര്യങ്കാവ് റെയിൽവേ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനിൻ്റെ മധ്യഭാഗത്ത് നിന്നാണ് ബോഗികൾ തമ്മിലെ ബന്ധം വിച്ഛേദിക്കപ്പെട്ടത്.

ഈ സമയത്ത് ട്രെയിനിൻ്റെ എഞ്ചിനോട് ചേർന്ന ഭാഗം കുറച്ച് ദൂരം മുന്നോട്ട് പോയി നിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് റെയിൽവെ സാങ്കേതിക വിഭാഗം ജീവനക്കാരെത്തി പ്രശ്നം പരിഹരിച്ചു. അര മണിക്കൂറോളം ഈ ഭാഗത്ത് ട്രെയിൻ ഗതാഗതം തടസപ്പെട്ടു.