ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദർശനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി; സുഗമമായ വിഷുക്കണി ദർശനത്തിനായി വിപുലമായ ക്രമീകരണങ്ങൾ; ദേവസ്വം ബോർഡ്

Spread the love

ഗുരുവായൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഐശ്വര്യത്തിന്റെ പ്രതീകമായ വിഷുക്കണി ദർശനത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിഷുദിനമായ ഏപ്രില്‍ 15 ബുധനാഴ്ച പുലര്‍ച്ചെ 2.55മുതല്‍ 3.55 വരെയാണ് ശ്രീകോവിലിനുള്ളിലെ കണി ദർശിക്കാനുള്ള അവസരം. സുഗമമായ വിഷുക്കണി ദര്‍ശനത്തിനായുള്ള വിപുലമായ ക്രമീകരണങ്ങള്‍ ദേവസ്വം ഒരുക്കിയിട്ടുണ്ട്.

video
play-sharp-fill

വിഷുക്കണി ദർശനത്തിനുശേഷം നിര്‍മ്മാല്യം ,അഭിഷേകം ഉള്‍പ്പെടെ പതിവ് പൂജകളും ദര്‍ശനവും. രാവിലെ 7 മുതൽ ശ്രീകോവില്‍ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കുന്ന ഭക്തര്‍ക്കുള്ള ദര്‍ശനം. തിരക്കേറിയാല്‍ നെയ്യ് വിളക്ക് ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും.

വിഷുദിനത്തില്‍ പ്രസാദ ഊട്ടിന് പതിവ് വിഭവങ്ങള്‍ ഉണ്ടാകും. വിഷുക്കണി ദര്‍ശനം സുഗമമാക്കാന്‍ ദേവസ്വം, പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഭക്തര്‍ പാലിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group