‘ഗുരുവായൂര്‍ നടപ്പന്തലില്‍ റീലെടുത്തിട്ടില്ല; മുറിച്ചത് മുട്ട ചേര്‍ക്കാത്ത കേക്ക്’; ഗുരുവായൂർ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ വിശദീകരണവുമായി ജസ്ന

Spread the love

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ വീണ്ടും റീല്‍സ് ചിത്രീകരണം നടത്തിയെന്ന പരാതിയില്‍ ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

video
play-sharp-fill

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ജസ്ന സലിം. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ഒരു ഷോപ്പിന്റെ വീഡിയോ മാത്രമാണ് എടുത്തതെന്നുമാണ് ജസ്ന പറയുന്നത്.

ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഞാൻ നടപ്പന്തലില്‍ നിന്ന് വീഡിയോ എടുത്തിട്ടില്ല. ഞാൻ ഗുരുവായൂ‌ർ നിന്ന് ഇറങ്ങിവരുന്ന വീഡിയോ ഒരു യൂട്യൂബ് ചാനല്‍ ചിത്രീകരിച്ചതാണ്. അവരാണ് അത് പങ്കുവച്ചത്. അല്ലാതെ ഞാൻ റീല്‍സ് എടുത്തിട്ടില്ല.

പിന്നെ അവിടെയുള്ള ഒരു ഷോപ്പിന്റെ വീഡിയോ ഞാൻ എടുത്തിട്ടുണ്ട്. അത് എന്റെ ചാനലില്‍ ഉണ്ട്. ഒരു തെറ്റും ഞാൻ ചെയ്തിട്ടില്ല. ഞാൻ മനസാവാച അറിയാത്ത കാര്യത്തിനാണ് കേസെടുത്തിരിക്കുന്നത്. നേരത്തെ കേസ് വന്ന കേക്ക് വിവാദത്തില്‍ ഞാൻ മുറിച്ചത് മുട്ട ഉപയോഗിക്കാത്ത കേക്കാണ്’- ജസ്ന വ്യക്തമാക്കി.