
ഗുരുവായൂർ: ശ്രീ ഗുരുവയുരപ്പൻ ഓഡിറ്റോറിയത്തിൽ സാവരിയ ടീം സംഘടിപ്പിച്ച
ശ്രീ ഹരിസത്രോത്രം ആലാപനവും
കുച്ചിപ്പുടി, മോഹിനിയാട്ട നൃത്ത ചുവടുകളും ആയി നൂറോളം കലാകാരൻ മാരുടെ സംഗമം ഭക്തർക്ക് വേറിട്ട അനുഭവം ആയി.
ലേഖാസ് ഡിജിറ്റൽ വേൾഡിന്റെ ബാനറിൽ പരിപാടിയിൽ
ഉഹിത മ്യൂസിക് അക്കാദമി ഹൈദരാബാദ്.
അഭിനയ കുച്ചിപ്പുടി അക്കാദമി ഗുണ്ടൂർ,
ശ്രീ ലളിത നാട്യാലയ ഹൈദരാബാദ്, ഗമഗ പ്രിയ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഗുരുവായൂർ എന്നിവിടങ്ങളിലെ നൂറോളം കുട്ടികൾ പങ്കെടുത്തു.




നൃത്യ നികേതൻ ഡാൻസ് അക്കാദമി വിശാഖപട്ടണം,
ശ്രുതിജ മ്യൂസിക് അക്കാദമി ഹൈദരാബാദ്,
സാധന കലാകേന്ദ്രം ഹൈദരാബാദ്,
ലക്ഷ്മി സ്കൂൾ ഓഫ് മ്യൂസിക് വിശാഖ പട്ടണം എന്നീ അക്കാദമികളിൽ നിന്നും മുന്നൂറോളം കുട്ടികൾ ഓൺലൈൻ ആയും പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സ് ആയ നിവേദിത ദാസ് സഹോദരി നിരഞ്ജന ദാസും പ്രോഗ്രാമിന് നേതൃത്വം നൽകി.
മ്യൂസിക് ഡയറക്ടർ ഡോ. ഷാജു പി എം ഇടയ്ക്കയുമായി ഓർക്കേസ്ട്രേഷൻ നിർവഹിച്ചു. ഗുരുക്കന്മാരായ
മണ്ടേം രാമ റാവു,
അനിത റാവു, ശ്രീരാമുലു എന്നിവരെ
പൊന്നാട അണിയിച്ചു ആദരിച്ചു. കോർഡിനേറ്റർമാരായ
ഭരത് രാജ്, ജിജി മധു, അമ്മിണി, രുഗ്മിണി
എന്നിവർ പ്രോഗ്രാം നിയന്ത്രിച്ചു.
ഗ്ലോബൽ യൂത്ത് ഐക്കൺ അവാർഡ് വിന്നർ ആയ സീതാ ലക്ഷ്മി മോഹിനിയാട്ടവും ആയി നൃത്ത രൂപങ്ങൾ ക്ക് നേതൃത്വം നൽകി.
ലേഖാസ് ഡിജിറ്റൽ വേൾഡിന്റെ ബാനറിൽ സംഘടിപ്പിച്ച
മൂന്നു വേൾഡ് റെക്കോർഡിനു വേണ്ടിയുള്ള സാവരിയ ശ്രീ ഹരി സത്രോത്രം പ്രോഗ്രാമിന്റെ ഡയറക്ടർ നിജീഷ് രാമദാസ് ആയിരുന്നു.



