play-sharp-fill
ഹർത്താലിനിടെ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ സി.ഐയെ ആക്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ

ഹർത്താലിനിടെ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ സി.ഐയെ ആക്രമിച്ച കേസിൽ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ


സ്വന്തം ലേഖകൻ

തൃശ്ശൂർ: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നടത്തിയ ഹർത്താലിനിടെ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ സി.ഐയെ ആക്രമിച്ച കേസിൽ മുഖ്യ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ അറസ്റ്റിൽ. ആർ.എസ്.എസ് കാട്ടകമ്പാൽ മണ്ഡൽ സേവാപ്രമുഖ് പെങ്ങാമുക്ക് താഴത്തേതിൽ പ്രണലിനെയാണ് ടെമ്പിൾ എസ്.ഐ. പി.എം.വിമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സി.ഐയെ പ്രണൽ ആക്രമിക്കുന്ന ദൃശ്യം ക്ഷേത്രത്തിലെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. ഹർത്താലിനിടെ സംഘപരിവാർ സംഘടനകൾ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ കടകൾ അടപ്പിക്കുന്നത് തടയാനെത്തിയ സി.ഐ. സി.പ്രേമാന്ദകൃഷ്ണന് നേരെ പ്രണലിന്റെ നേതൃത്വത്തിലുള്ള സംഘം കല്ലെറിയുകയായിരുന്നു. ആക്രമത്തിൽ തലയ്ക്ക് പരിക്കേറ്റ സി.ഐ ഇപ്പോഴും ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group