video
play-sharp-fill

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് നിയന്ത്രണം; മാധ്യമങ്ങളെ വിലക്കിയതില്‍ പ്രതിഷേധം;  ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പത്രപ്രവർത്തക യൂണിയൻ

ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന് നിയന്ത്രണം; മാധ്യമങ്ങളെ വിലക്കിയതില്‍ പ്രതിഷേധം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പത്രപ്രവർത്തക യൂണിയൻ

Spread the love

തൃശൂർ: വിഷുദിനത്തില്‍ ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധം.

ക്ഷേത്രത്തില്‍ മാധ്യമങ്ങളെ വിലക്കിയതില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനെതിരെ പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയെ സമീപിക്കും.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ഗുരുവായൂർ ദേവസ്വത്തിന്‍റെ വിശദീകരണം. ഹൈക്കോടതി നിർദ്ദേശത്തില്‍ വ്യക്തത ആവശ്യപ്പെട്ടും വാർത്താ മാധ്യമങ്ങള്‍ക്ക് ചിത്രീകരണത്തിന് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയെ സമീപിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊഴിലെടുക്കാനുള്ള മാധ്യമ പ്രവർത്തകരുടെ അവകാശത്തിന് ഹൈക്കോടതി വിധിയെ മുൻനിർത്തി തടയിട്ട ദേവസ്വം അധികൃതരുടെ നടപടയിലാണ് ശക്തമായ പ്രതിഷേധം. ശബരിമലയില്‍ അടക്കം വാർത്താ ശേഖരണത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുമ്പോഴാണ് ഗുരുവായൂരില്‍ നീതീകരിക്കാനാകാത്ത നീക്കം ഉണ്ടായത്. നേരത്തെ ഒരു വ്യക്തി നടപ്പന്തലില്‍ റീല്‍സ് ചിത്രീകരിച്ചതിനെതിരെ പോലീസ് കേസെടുത്തിരുന്നു.