play-sharp-fill
ഗുരുവായൂരപ്പന്റെ ദർശനം ടിക്കറ്റ് വച്ച് കച്ചവടം ചെയ്തു: സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ

ഗുരുവായൂരപ്പന്റെ ദർശനം ടിക്കറ്റ് വച്ച് കച്ചവടം ചെയ്തു: സംഭവത്തിൽ നടപടിയുമായി മനുഷ്യാവകാശ കമ്മിഷൻ

സ്വന്തം ലേഖകൻ
തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പണം വാങ്ങി ദർശനത്തിനു ക്രമീകരണം ചെയ്തു കൊടുക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മിഷൻ നടപടി ആരംഭിച്ചു.
പണം വാങ്ങി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നതിനെതിരെ നൽകിയ പരാതിയിൽ അടിയന്തര റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ഇപ്പോൾ നിർദേശം നൽകിയിരിക്കുന്നത്.
ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർക്കാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നെയ്‌വിളക്ക് പൂജ എന്ന പേരിൽ ആയിരം രൂപ വാങ്ങി ക്ഷേത്രദർശനം അനുവദിക്കുന്നു എന്നാണ് പരാതി.
നൂറുകണക്കിന് ആളുകൾ വരി നിൽക്കുമ്പോഴാണ് 1000 രൂപ വാങ്ങി സമ്പന്നർക്ക് സുഗമമായ ദർശനം നൽകുന്നതെന്നും ഇത് മനുഷ്യത്വപരമല്ലെന്നും കാണിച്ച് അഭിഭാഷകനായ വി ദേവദാസാണ് പരാതി നൽകിയത്. 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് കമ്മീഷന്റെ നിർദേശം.