ചന്ദ്രഗ്രഹണം ; ഗുരുവായൂരിൽ 17 ന് ദർശനം രണ്ട് മണിക്കൂർ വൈകിമാത്രം
സ്വന്തം ലേഖകൻ
ഗുരുവായൂർ: ഈ മാസം 17ന് ചന്ദ്രഗ്രഹണമായതിനാൽ പുലർച്ചെ ക്ഷേത്ര നട തുറക്കാൻ രണ്ടു മണിക്കൂർ വൈകും. 17ന് പുലർച്ചെ 1.29നാണ് ഗ്രഹണം ആരംഭിക്കുന്നത്. പുലർച്ചെ 4.30 വരെ ഗ്രഹണം തുടരും. ദിവസവും പുലർച്ചെ മൂന്നിന് തുറക്കുന്ന ക്ഷേത്രം ഗ്രഹണം അവസാനിച്ചശേഷം അഞ്ചിന് മാത്രമേ തുറക്കുകയുള്ളു. അഞ്ചിന് ക്ഷേത്രം തുറന്ന ശേഷമാണ് പതിവുള്ള നിർമാല്യ ദർശനം നടക്കുക.
Third Eye News Live
0