ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപത്തെ റെസ്റ്റ് ഹൗസുകളുടെ വ്യാജ വെബ്സൈറ്റ് നിര്‍മ്മിച്ച്‌ പണം തട്ടി; ഹരിയാന സ്വദേശി പിടിയില്‍

Spread the love

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തെ റെസ്റ്റ് ഹൗസുകളുടെ വ്യാജ വെബ്സൈറ്റ് നിർമ്മിച്ച്‌ തട്ടിപ്പ്.

video
play-sharp-fill

പാഞ്ചജന്യം, കൗസ്‌തുഭം എന്നീ റെസ്റ്റ് ഹൗസുകളുടെ വ്യാജ വെബ്സൈറ്റുകള്‍ നിർമ്മിച്ച്‌ ഓണ്‍ലൈൻ വഴി പണം തട്ടിയ പ്രതി പിടിയില്‍. ഹരിയാനയിലെ മേവാത്ത് സ്വദേശി മുഹമ്മദ് ഷാദിനെയാണ് ഉത്തർപ്രദേശില്‍ നിന്നും പിടികൂടിയത്.

സിറ്റി സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പിടിയിലായ ഇയാളില്‍ നിന്ന് ലാപ്ടോപ്, മൊബൈല്‍ ഫോണ്‍, മറ്റു ഉപകരണങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം ചെയ്യലില്‍ പ്രതി, രാജ്യത്തെ വിവിധ ക്ഷേത്രങ്ങളുടെ സമീപത്തെ റെസ്റ്റ് ഹൗസുകളുടെ പേരില്‍ നിരവധി വ്യാജ വെബ്സൈറ്റുകള്‍ നിർമിച്ച്‌ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പ്രതിയുടെ കൂട്ടാളികളായ രാജസ്ഥാൻ, ഹരിയാന സ്വദേശികള്‍ക്കായി അന്വേഷണം നടത്തിവരികയാണ്.

തട്ടിപ്പിനിരയാകുന്ന ആളുകള്‍ക്ക് നഷ്ടമാകുന്ന തുക ചെറുതായതിനാല്‍ പലരും പരാതി നല്‍കിയിരുന്നില്ല. പ്രതിയുടെ തട്ടിപ്പിനുപയോഗിച്ച അക്കൗണ്ട് പരിശോധിച്ചപ്പോള്‍, 15 ദിവസത്തിനുള്ളില്‍ 97 ലക്ഷം രൂപ എത്തിയതായി തെളിഞ്ഞു.