video
play-sharp-fill

കണ്ണന്റെ പശുക്കള്‍ക്ക് ഇനി പുതിയ താവളം; ആറ് കോടി ചെലവില്‍ ഗുരുവായൂരില്‍ ഒരുങ്ങുന്നു പശുക്കള്‍ക്കായി ഹൈടെക് ഗോശാല

കണ്ണന്റെ പശുക്കള്‍ക്ക് ഇനി പുതിയ താവളം; ആറ് കോടി ചെലവില്‍ ഗുരുവായൂരില്‍ ഒരുങ്ങുന്നു പശുക്കള്‍ക്കായി ഹൈടെക് ഗോശാല

Spread the love

തൃശൂർ: കണ്ണന്റെ പശുക്കള്‍ക്ക് ഇനി പുതിയ താവളം ഒരുങ്ങുകയാണ്.

ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പശുക്കള്‍ക്കായി ഒരുങ്ങുന്നത് ഹൈടെക് ഗോശാല.
10,000 ചതുരശ്രയടിയില്‍ 6 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.

പുതുക്കോട്ട ശ്രീമാണിക്യം ട്രസ്റ്റാണ് വഴിപാടായി കെട്ടിടം നിർമിച്ചു സമർപ്പിച്ചത്. 3 നിലകളിലായി 60 പശുക്കളെ പരിചരിക്കാനുള്ള എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എപ്പോഴും കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനം, ലിഫ്റ്റ്, റാംപ്, ചാണകവും മൂത്രവും ശേഖരിക്കാൻ ഓട്ടമറ്റിക് സംവിധാനം, സ്റ്റോർ, ഡോക്ടർമാർക്കും ജീവനക്കാർക്കുമുള്ള മുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ ഉപയോഗിക്കാനുള്ള പാല്‍, തൈര്, വെണ്ണ എന്നിവ ഇവിടെ തയാറാക്കാൻ കഴിയും.

60 പശുക്കളെയും ശ്രീമാണിക്യം ട്രസ്റ്റ് നല്‍കും. ആദ്യഘട്ടമായി 12 പശുക്കള്‍ എത്തി. ഭക്തർക്ക് ഗോപൂജ നടത്തുന്നതിന് മണ്ഡപവും ഒരുക്കിയിട്ടുണ്ട്.