തെറ്റിയത് കാണിപ്പയ്യൂരിനോ..? ഏകാദശി തീയതി തിരുത്തി നല്‍കിയിട്ടും മറുപടി പറയാതെ ദേവസ്വം; ഗുരുവായൂര്‍ ഏകാദശി തീയതി വിവാദത്തില്‍

Spread the love

സ്വന്തം ലേഖകന്‍

തൃശ്ശൂര്‍: ഗുരുവായൂര്‍ ഏകാദശി തീയതി വിവാദത്തില്‍. ഗുരുവായൂര്‍ ഏകാദശി ഡിസംബര്‍ മൂന്നിന് അല്ലെന്നും ഡിസംബര്‍ നാലിനാണ് ഏകാദശിയെന്നും ജ്യോത്സ്യന്‍ കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിപ്പാട് പറഞ്ഞു.
പഞ്ചാംഗം ഗണിച്ച് ആദ്യം നല്‍കിയത് ഏകാദശി ഡിസംബര്‍ നാലിനെന്നാണ്. എന്നാല്‍ താന്‍ നല്‍കിയതില്‍ തിരുത്തല്‍ വരുത്തി.

തിരുത്തുള്ള വിവരം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ദേവസ്വം മറുപടി പറഞ്ഞില്ലെന്നും അത് ദേവസ്വം അന്വേഷിക്കണമെന്നും കാണിപ്പയ്യൂര്‍ ആവശ്യപ്പെട്ടു. തെറ്റ് പറ്റിയോ എന്ന് പരിശോധിക്കുന്നതിന് തന്ത്രിമാരുള്‍പ്പടെയുള്ളവരുടെ യോഗം വിളിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ.വികെ. വിജയന്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group