
ഗുരുവായൂരിൽ ഇന്നും നാളെയും ദർശനത്തിന് നിയന്ത്രണം
സ്വന്തം ലേഖിക
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നും നാളെയും ദർശന നിയന്ത്രണം. ബിംബശുദ്ധി ചടങ്ങുകൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്നും നാളെയും രണ്ടര മണിക്കൂർ ദർശന നിയന്ത്രണം ഏർപ്പെടുത്തുക.
ഇന്ന് വൈകീട്ട് ദീപാരാധനയ്ക്കു ശേഷം രാത്രി ഒൻപത് വരെ ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമില്ല. നാളെ രാവിലെ ശീവേലിക്ക് ശേഷം ഒൻപതര വരെയും ശ്രീഭൂതബലിയുള്ളതിനാൽ രാത്രി ഏഴിനു ശേഷം ശ്രീഭൂതബലിയും അത്താഴപൂജയും കഴിഞ്ഞ് നടതുറക്കുന്നതുവരെയും പ്രവേശനം അനുവദിക്കില്ലന്നും അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രിയിലെ ശ്രീഭൂതബലി കഴിഞ്ഞ് എട്ടരയ്ക്ക് നട തുറക്കുന്നതു വരെയാണ് നിയന്ത്രണം. ഈ സമയങ്ങളിൽ പുറമെ നിന്ന് ദർശനം നടത്താം.
Third Eye News Live
0
Tags :