
തൃശൂർ: ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ഒഴിവ്. ക്ഷേത്രം സെക്യൂരിറ്റി ഓഫീസര്‍, കോയ്മ തസ്തികകളില്‍ 21 ഒഴിവാണുള്ളത്.
ഒരു വര്‍ഷത്തേക്കാകും നിയമനം നടക്കുക.
ഹിന്ദുക്കള്‍ക്ക് ഓഗസ്റ്റ് 14 വരെ ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം ദേവസ്വം ഓഫിസില്‍നിന്ന് 236 രൂപയ്ക്ക് ഓഗസ്റ്റ് 11 വരെ ലഭിക്കും.
ചീഫ് സെക്യൂരിറ്റി ഓഫിസര്‍, അഡിഷണല്‍ ചീഫ് സെക്യൂരിറ്റി ഓഫിസര്‍ തസ്തികകള്‍ക്ക് അപേക്ഷിക്കുന്നവര്‍ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ റാങ്കിലോ അതില്‍ കുറയാത്ത തസ്തികയില്‍ നിന്നോ വിരമിച്ചവരായിരിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
40-60 വയസ്സിനിടയിലുള്ള, ഹവില്‍ദാര്‍ റാങ്കില്‍ കുറയാത്ത തസ്തികയില്‍ നിന്നു വിരമിച്ച വിമുക്തഭടന്മാര്‍ക്ക് സെക്യൂരിറ്റി ഓഫീസര്‍, അഡീഷണല്‍ സെക്യൂരിറ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം.
കോയ്മ തസ്തികയ്ക്ക് അപേക്ഷിക്കുന്നവര്‍ ബ്രാഹ്‌മണരായ 40 – 60 വയസ്സിനിടയിലുള്ള പുരുഷന്മാരും ക്ഷേത്രാചാരാനുഷ്ഠാനങ്ങളില്‍ അറിവുള്ള മലയാളം എഴുതാനും വായിക്കാനും അറിയണം. മികച്ച ആരോഗ്യവും നല്ല കാഴ്ചശക്തിയും വേണം.
ശമ്പളം
ചീഫ് സെക്യൂരിറ്റി ഓഫിസര്‍: 27,300
അഡിഷനല്‍ ചീഫ് സെക്യൂരിറ്റി ഓഫിസര്‍: 24,000
സെക്യൂരിറ്റി ഓഫിസര്‍: 23,500
അഡിഷനല്‍ സെക്യൂരിറ്റി ഓഫിസര്‍: 22,500.
വയസ്സ്, യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി അപേക്ഷ ദേവസ്വം ഓഫിസില്‍ നേരിട്ടോ അഡ്മിനിസ്ട്രേറ്റര്‍, ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍-680 101 എന്ന വിലാസത്തിലോ അയയ്ക്കാം. 0487-2556335.