
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വിവിധ തസ്തികകളില്‍ 439 ഒഴിവ്; ശമ്പളം 23,000 രൂപ മുതല്‍ 1,00,000 രൂപ വരെ; ഉടൻ അപേക്ഷിക്കാം
തൃശൂർ : ഗുരുവായൂർ ദേവസ്വം ബോർഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 38 തസ്തികകളിലായി 439 ഒഴിവുകളാണ് ഉള്ളത്.
എല്‍ഡി ക്ലര്‍ക്ക്, ഹെല്‍പര്‍ തുടങ്ങി വെറ്ററിനറി സര്‍ജന്‍, കലാനിലയം സൂപ്രണ്ട് വരെയുള്ള തസ്തികകളിലേക്ക് ദേവസ്വം നിയമനം നടത്തും. 23,000 രൂപ മുതല്‍ 1,00,000 രൂപ വരെ ശമ്പള സ്കെയിലുള്ള തസ്തികകളിലേക്കാണ് നിയമനം. കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കേരള ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 28.
ഒഴിവുകള്‍ ഇപ്രകാരം:
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്: 36 ഒഴിവുകള്‍,
ശമ്പളം: 26,500 – 60,700 രൂപ.
ഹെല്‍പര്‍: 14 ഒഴിവുകള്‍,
ശമ്പളം: 23,000 – 50,200 രൂപ.
സാനിറ്റേഷന്‍ വര്‍ക്കര്‍/സാനിറ്റേഷന്‍ വര്‍ക്കര്‍ (ആയുര്‍വേദ): 116 ഒഴിവുകള്‍
ശമ്പളം: 23,000 – 50,200 രൂപ.
ഗാര്‍ഡ്‌നര്‍: 1 ഒഴിവ്
ശമ്പളം: 23,000 – 50,200 രൂപ.
ലിഫ്റ്റ് ബോയ്: 9 ഒഴിവുകള്‍ ശമ്പളം: 23,000 – 50,200 രൂപ.
കൗ ബോയ്: 30 ഒഴിവുകള്‍
ശമ്പളം: 23,000 – 50,200 രൂപ.
റൂം ബോയ്: 118 ഒഴിവുകള്‍
ശമ്പളം: 23,000 – 50,200 രൂപ.
പ്ലമ്പര്‍: 6 ഒഴിവുകള്‍
ശമ്പളം: 25,100 – 57,900 രൂപ.
ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് II: 2 ഒഴിവുകള്‍
ശമ്പളം: 27,900 – 63,700 രൂപ.
വെറ്ററിനറി സര്‍ജന്‍: 3 ഒഴിവുകള്‍
ശമ്പളം: 55,200 – 115,300 രൂപ.
എല്‍ഡി ടൈപ്പിസ്റ്റ്: 2 ഒഴിവുകള്‍
ശമ്പളം: 26,500 – 60,700 രൂപ.
അസിസ്റ്റന്റ് ലൈന്‍മാന്‍: 16 ഒഴിവുകള്‍
ശമ്പളം: 26,500 – 60,700 രൂപ.
കീഴേടം ക്ഷേത്രങ്ങളിലെ ശാന്തിക്കാര്‍: 12 ഒഴിവുകള്‍
ശമ്പളം: 25,100 – 57,900 രൂപ.
ലാമ്പ് ക്ലീനര്‍: 8 ഒഴിവുകള്‍
ശമ്പളം: 23,000 – 50,200 രൂപ.
കലാനിലയം സൂപ്രണ്ട്: 1 ഒഴിവ്
ശമ്പളം: 50,200 – 105,300 രൂപ. കൃഷ്ണനാട്ടം കോസ്റ്റ്യൂം മേക്കര്‍ ആശാന്‍: 1 ഒഴിവ്
ശമ്പളം: 50,200 – 105,300 രൂപ.
കൃഷ്ണനാട്ടം സ്റ്റേജ് അസിസ്റ്റന്റ്: 4 ഒഴിവ്
ശമ്പളം: 24,400 – 55,200 രൂപ.
അപേക്ഷിക്കേണ്ട വിധം: കേരള ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.kdrb.kerala.gov.in/ സന്ദർശിക്കുക.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന തസ്തിക തിരഞ്ഞെടുത്ത് അറിയിപ്പ് വായിച്ച് മനസിലാക്കിയ ശേഷം ഉദ്യോഗാർത്ഥികള്‍ക്ക് അപേക്ഷിക്കാം. മുകളില്‍ പറഞ്ഞവ കൂടാതെ മറ്റു നിരവധി ഒഴിവുകളും വെബ്‌സൈറ്റില്‍ കാണാം.