video
play-sharp-fill
വധുവിനെ ഒരുക്കിയ ബ്യൂട്ടിഷ്യന് കോവിഡ് എന്ന് ഫോൺ സന്ദേശം ; അജ്ഞാതന്റെ ഫോൺ കോളിൽ അങ്കലാപ്പിലായി ഗുരുവായൂർ ക്ഷേത്ര അധികൃതർ

വധുവിനെ ഒരുക്കിയ ബ്യൂട്ടിഷ്യന് കോവിഡ് എന്ന് ഫോൺ സന്ദേശം ; അജ്ഞാതന്റെ ഫോൺ കോളിൽ അങ്കലാപ്പിലായി ഗുരുവായൂർ ക്ഷേത്ര അധികൃതർ

സ്വന്തം ലേഖകൻ

ഗുരുവായൂർ : കൊറോണ വൈറസ് വ്യാപനത്തിന്റെ സംസ്ഥാനത്ത് ലാക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വന്നതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾ പുനരാരംഭിച്ചിരുന്നു. ന്നാൽ കഴിഞ്ഞ ദിവസം ക്ഷത്രത്തിലേക്ക് എത്തിയ വ്യാജ സന്ദേശം അധികൃതരെ വട്ടംകറക്കിയിരിക്കുകയാണ്.

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം നടന്ന വിവാഹങ്ങളിൽ ഒന്നിൽ കോവിഡ് ബാധിച്ച ബ്യൂട്ടീഷ്യനാണ് വധുവിനെ ഒരുക്കിയത് എന്ന വ്യാജ സന്ദേശമാണ് അധികൃതരെ ആശങ്കയിലാഴ്ത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ 7.45ന് ക്ഷേത്രത്തിലെ ഫോണിലേക്കാണ് വ്യാജ ഫോൺ കോൾ എത്തിയത്. ഹരീഷ്, എറണാകുളം എന്ന പേരു പറഞ്ഞാണ് വിളിച്ചത്. പാലക്കാട്ട് നിന്നുള്ള ഒരു വിവാഹസംഘത്തിലെ വധുവിനെ അണിയിച്ചൊരുക്കിയ ബ്യൂട്ടിഷ്യന് കോവിഡ് ഉണ്ടെന്നാണ് ഇയാൾ ചീഫ് സെക്യൂരിറ്റി ഓഫിസറെ അറിയിച്ചത്.

ഇതോടെ ക്ഷേത്രനടയിലേക്ക് കൂടുതൽ പൊലീസും ആരോഗ്യപ്രവർത്തകരുമെത്തുകയായിരുന്നു. 20 വിവാഹങ്ങളാണ് ഇന്നലെ മാത്രം നടന്നത്. ഓരോ സംഘത്തോടും വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പാലക്കാട്ടു നിന്നുള്ള സംഘത്തോട് അന്വേഷിച്ചപ്പോൾ ബന്ധുക്കളാണ് വധുവിനെ ഒരുക്കിയതെന്ന് ഇവർ പറഞ്ഞു.

അന്വേഷണത്തിൽ പാലക്കാട്ട് വിദേശത്തു നിന്നെത്തിയ കോവിഡ് ബാധിതനായ പ്രവാസിയുടെ ഭാര്യ ബ്യൂട്ടിഷ്യനാണെന്ന് കണ്ടെത്തുകയായിരുന്നു. ഗുരുവായൂരിൽ ഇന്നലെ നടന്ന വിവാഹത്തിലെ വധുവിന്റെ അച്ഛന്റെ നാട്ടുകാരിയാണിവർ. എന്നാൽ ഇവർ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അന്വേഷണത്തിൽ അടുത്തൊന്നും ബ്യൂട്ടിഷ്യൻ ജോലിക്ക് പോയിട്ടില്ലെന്നും വ്യക്തമായി.