
ഗുരുവായൂർ: ഗുരുവായൂർ ശ്രീക്യഷ്ണ ക്ഷേത്രത്തിലെ 2025 ഡിസംബർ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂർത്തിയായി. ഡിസംബർ 19-ന് വൈകിട്ടോടെ കണക്കെടുപ്പ് അവസാനിച്ചപ്പോള്‍ ആറ് കോടി അൻപത്തിമൂന്ന് ലക്ഷത്തി പതിനാറായിരത്തി നാനൂറ്റി തൊണ്ണൂറ്റിയഞ്ച് രൂപ (6,53,16,495) വരുമാനമായി ലഭിച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു.
പണത്തിന് പുറമെ വലിയ അളവില്‍ സ്വർണ്ണവും വെള്ളിയും വഴിപാടായി ലഭിച്ചിട്ടുണ്ട്.
സ്വർണ്ണം: 1 കിലോ 444 ഗ്രാം 300 മില്ലിഗ്രാം. വെള്ളി: 8 കിലോ 25 ഗ്രാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരത്തിന്റെ 14 നോട്ടുകളും, നിരോധിച്ച ആയിരത്തിന്റെ 16 നോട്ടുകളും അഞ്ഞൂറിന്റെ 38 നോട്ടുകളും ഇത്തവണയും ഭണ്ഡാരത്തില് നിന്ന് ലഭിച്ചു എന്നത് ശ്രദ്ധേയമാണ്.
കേരള ഗ്രാമീണ്‍ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഇത്തവണത്തെ എണ്ണല്‍ ചുമതല. ക്ഷേത്രത്തിലെ വിവിധ ഇ-ഭണ്ഡാരങ്ങള്‍ വഴിയും ലക്ഷക്കണക്കിന് രൂപ വരുമാനമായി ലഭിച്ചു. ബാങ്കുകള്‍ തിരിച്ചുള്ള കണക്ക് താഴെ പറയുന്നതാണ്: ബാങ്ക് / ലൊക്കേഷൻ, തുക (രൂപയില്‍) എന്ന ക്രമത്തില്‍.
എസ്.ബി.ഐ (കിഴക്കേ നട) – 2,23,867
പഞ്ചാബ് നാഷണല്‍ ബാങ്ക് (കിഴക്കേ നട) – 15,965
ഇന്ത്യൻ ബാങ്ക് (പടിഞ്ഞാറെ നട) – 1,29,423
യു.ബി.ഐ (പടിഞ്ഞാറെ നട)- 80,981
ധനലക്ഷ്മി ബാങ്ക് – 1,69,937
ഐസിഐസിഐ ബാങ്ക് – 31,228



