video
play-sharp-fill
പരസ്യചിത്രീകരണം നടത്തിയത് ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷൻ നടത്താനെന്ന വ്യാജേനെ : അനുശ്രീയോട് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം ബോർഡ്

പരസ്യചിത്രീകരണം നടത്തിയത് ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷൻ നടത്താനെന്ന വ്യാജേനെ : അനുശ്രീയോട് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗുരുവായൂർ ദേവസ്വം ബോർഡ്

സ്വന്തം ലേഖകൻ

തൃശൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് പരസ്യ ചിത്രീകരണം നടത്തിഭയത് ക്ഷേത്രത്തിലും പരിസരത്തും സൗജന്യമായി സാനിറ്റൈസേഷൻ നടത്താനെന്ന വ്യാജേനെ അപക്ഷേ നൽകിയെന്ന് ക്ഷേത്ര ഭരണ സമിതി. ഭരണസമിതിയെ വഞ്ചിച്ച് അന്യായമായ ലാഭമുണ്ടാക്കിയെന്ന സംഭവത്തിൽ ഹിന്ദുസ്ഥാൻ യൂനിലിവർ കമ്പനി, നടി അനുശ്രീ, പരസ്യ കമ്പനിയായ സിക്‌സ്ത് സെൻസിന്റെ ഉദ്യോഗസ്ഥൻ ശുഭം ദുബെ എന്നിവരിൽനിന്ന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.

എന്നാൽ ഇവരുടെ പക്കലുള്ള ഇലക്‌ട്രോണിക് രേഖകൾ തിരിച്ചുകിട്ടാനും ചിത്രീകരിച്ച പരസ്യം പ്രസിദ്ധപ്പെടുത്തുന്നത് തടയാനും കോടതിയെ സമീപിക്കുമെന്നും ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ദേവസ്വത്തെ വഞ്ചിച്ച് കച്ചവടലക്ഷ്യത്തോടെ പരസ്യചിത്രീകരണം നടത്തുകയായിരുന്നുവെന്ന് ദേവസ്വത്തിന്റെ വാർത്തക്കുറിപ്പിൽ വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പരസ്യചിത്രം ചിത്രീകരിക്കുന്നത് തടയാതിരുന്ന ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർമാരായ പി.എ. അശോക് കുമാർ, സി. ശങ്കരനുണ്ണി, വി. രാജഗോപാലൻ എന്നിവരടങ്ങിയ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അശോക് കുമാർ കൺവീനറായ ഈ കമ്മിറ്റി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണം.