മുഖ്യമന്ത്രിക്ക് വേണ്ടി ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയ വിവാദ ഗണ്‍മാൻ അനില്‍കുമാറിന് സ്ഥാനക്കയറ്റം; അതും പ്രത്യേക തസ്തികയുണ്ടാക്കി; നടപടി സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധക്കാരെ രക്ഷാപ്രവർത്തനത്തിന്റെ പേരില്‍ തല്ലിയൊതുക്കിയ വിവാദ ഗണ്‍മാൻ അനില്‍കുമാറിന് സമ്മാനമായി സ്ഥാനക്കയറ്റം നല്‍കി പിണറായി സർക്കാർ.

video
play-sharp-fill

സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം.

താത്കാലിക തസ്തികയുണ്ടാക്കിയാണ് സ്ഥാനക്കയറ്റം നല്‍കിയത്. മന്ത്രിസഭാ യോഗ തീരുമാനം ഉത്തരവായി ഡിജിപി ഇറക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേക്കാണ് അനില്‍കുമാറിന്റെ സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം. റിസർവ് ഇൻസ്പെക്ടറായാണ് നിയമനം. എത്ര കാലത്തേക്കാണ് നിയമനമെന്നും ഉത്തരവിലില്ല .

ജില്ലാ പൊലീസ് ആസ്ഥാനങ്ങളുടെ മേല്‍നോട്ടത്തിനെന്നാണ് ഇതിന് നല്‍കുന്ന വിശദീകരണം.