play-sharp-fill
പള്ളിക്കത്തോട്ടിലെ കള്ളത്തോക്ക് കച്ചവടക്കാരൻ ബി.ജെ.പി സ്ഥാനാർത്ഥി: കള്ളത്തോക്കുമായി പിടിയിലായ ആൾ പോസ്റ്റർ അടിച്ച് പ്രചാരണവും തുടങ്ങി

പള്ളിക്കത്തോട്ടിലെ കള്ളത്തോക്ക് കച്ചവടക്കാരൻ ബി.ജെ.പി സ്ഥാനാർത്ഥി: കള്ളത്തോക്കുമായി പിടിയിലായ ആൾ പോസ്റ്റർ അടിച്ച് പ്രചാരണവും തുടങ്ങി

സ്വന്തം ലേഖകൻ

കോട്ടയം : പള്ളിക്കത്തോട്ടിൽ നിന്നും വൻ നാടൻ തോക്ക് ശേഖരവുമായി അറസ്റ്റിലായ വ്യക്തി ബിജെപിയുടെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി.  അറസ്റ്റിലായ ബി ജെ പി പ്രാദേശിക നേതാവ് കെ എന്‍ വിജയനാണ് പള്ളിക്കത്തോട് 12ാം വാര്‍ഡില്‍ മത്സരിക്കുന്നത്. ഇയാളുടെ തെരഞ്ഞെടുപ്പ് പ്രചാരണവും ആരംഭിച്ചുകഴിഞ്ഞു.


കഴിഞ്ഞ മാര്‍ച്ചിലാണ് ആയുധ ശേഖരുമായി വിജയന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായത്. പത്തു തോക്കുകളും വെടിയുണ്ടകളും പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. റിമാന്‍ഡിലായ വിജയന്‍, ഇപ്പോള്‍ കേസില്‍ ജാമ്യത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെല്‍ഡിങ് കടയില്‍ തോക്കിന്റെ ഭാഗങ്ങള്‍ വെല്‍ഡ് ചെയ്യാന്‍ ഒരാള്‍ എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിടിയിലായവരുടെ വീടുകള്‍ റെയ്ഡ് നടത്തിയപ്പോഴാണ് വന്‍ ആയുധശേഖരം കണ്ടെത്തിയത്. തോക്കിന്റെ വിവിധ ഭാഗങ്ങള്‍, വെടിയുണ്ടകള്‍, വെടിമരുന്ന്, തോക്കിന്റെ ബാരലുണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുഴല്‍, പിടി തുടങ്ങിയവ പൊലിസ് പിടിച്ചെടുത്തിരുന്നു.

കൊമ്പിലാക്കല്‍ ബിനേഷ്‌കുമാര്‍, രതീഷ് ചന്ദ്രന്‍, ആനിക്കാട് രാജന്‍, ആനിക്കാട് തട്ടാംപറമ്പില്‍ മനേഷ്‌കുമാര്‍ എന്നിവരാണ് വിജയനൊപ്പം പിടിയിലായ മറ്റു പ്രതികള്‍. ഇവര്‍ക്കെതിരെ ആംസ് ആക്ട്, അനധികൃതമായി ആയുധ നിര്‍മ്മാണം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

സംസ്ഥാനത്തിന് വിവിധഭാഗങ്ങളിൽ ഇവർ തോക്ക് വിൽപന നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. തോക്ക് വിൽപ്പനയിലൂടെ മാത്രം ഇവർ ലക്ഷങ്ങൾ സമ്പാദിച്ചതായാണ് പൊലീസിന് വിവരം ലഭിച്ചത്. ഗുരുതരമായ ഹായ് ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യഘട്ടം മുതൽ ബിജെപി സ്വീകരിച്ചിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കേസിലെ പ്രധാന പ്രതിയെ തന്നെ ബിജെപി സ്ഥാനാർത്ഥി ആയിരിക്കുന്നത്.