video
play-sharp-fill
മദ്യലഹരിയിൽ എം.സി റോഡിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം; അമിത വേഗത്തിൽ ബൈക്കിൽ സഞ്ചരിച്ച ഗുണ്ടാ സംഘാംഗങ്ങൾ ദമ്പതിമാരെ ഇടിച്ചു വീഴ്ത്തി; ബൈക്കിൽ പാഞ്ഞത് മൂന്നു പേർ്; യുവാക്കളെല്ലാം ക്രിമിനൽക്കേസ് പ്രതികൾ

മദ്യലഹരിയിൽ എം.സി റോഡിൽ ഗുണ്ടാ സംഘങ്ങളുടെ അഴിഞ്ഞാട്ടം; അമിത വേഗത്തിൽ ബൈക്കിൽ സഞ്ചരിച്ച ഗുണ്ടാ സംഘാംഗങ്ങൾ ദമ്പതിമാരെ ഇടിച്ചു വീഴ്ത്തി; ബൈക്കിൽ പാഞ്ഞത് മൂന്നു പേർ്; യുവാക്കളെല്ലാം ക്രിമിനൽക്കേസ് പ്രതികൾ

ക്രൈം ഡെസ്‌ക്

ഏറ്റുമാനൂർ: മദ്യലഹരിയിൽ എം.സി റോഡിൽ അഴിഞ്ഞാടിയ ക്രിമിനൽ ഗുണ്ടാ മാഫിയ സംഘങ്ങൾ ഏറ്റുമാനൂരിലെ ഭീകര കേന്ദ്രമാക്കി മാറ്റി. ഗുണ്ടാ ക്രിമിനൽ മാഫിയ സംഘങ്ങൾ സജീവമായ ഏറ്റുമാനൂർ കേന്ദ്രീകരിച്ചു വളർന്നു വരുന്ന ഗുണ്ടാ സംഘത്തിലെ പുതുതലമുറയാണ് ഇപ്പോൾ ഏറ്റുമാനൂരിനെ ഭീകരാന്തരീക്ഷത്തിലാത്തിയത്.

മദ്യലഹരിയിൽ മൂന്നു പേർകയറി അമിത വേഗത്തിൽ പാഞ്ഞ ബൈക്കാണ് ദമ്പതിമാരെ ഇടിച്ചു വീഴ്ത്തിയത്. ബൈക്ക് ഓടിച്ചിരുന്ന ആൾ അടക്കം മൂന്നു പ്രതികളും നിരവധി ക്രമിനൽക്കേസിൽ പ്രതികളാണ്. ബൈക്കിൽ മാന്യമായി യാത്ര ചെയ്യുകയായിരുന്ന ദമ്പതിമാരായ പാലാ ഇല്ലിക്കൽ അമ്പലത്തറയിൽ അജിത്ത് (34) ഭാര്യ അർബിത (32) എന്നിവരുടെ ബൈക്കിലാണ് ഗുണ്ടാ ക്രിമിനൽ സംഘാംഗങ്ങളായ യുവാക്കൾ സഞ്ചരിച്ച ബൈക്ക് ഇടിച്ചത്. എതിർദിശയിൽ നിന്നും എത്തിയ ബൈക്ക് ഓടിച്ചിരുന്ന നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഏറ്റുമാനൂർ സ്വദേശി സച്ചിനെ മാരക പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂർ കട്ടച്ചിറ ജംഗ്ഷന് സമീപം ഞായർ വൈകിട്ട് 7.30 ഓടെയായിരുന്നു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്കേറ്റത്. കട്ടച്ചിറ ഭാഗത്ത് നിന്നു വന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും അമിതവേഗതയിലെത്തിയ സച്ചിൻ ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂവരും റോഡിൽ തലയടിച്ചു വീഴുകയായിരുന്നു.

മദ്യലഹരിയിൽ അമിത വേഗതയിലെത്തിയ യുവാവിന്റെ വാഹനം നിയന്ത്രണം വിട്ട് ഇവരുടെ വാഹനത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും തക’ർന്നു.എന്നിവരെ ഗുരുതര പരിക്കുകളോടെ തെള്ളകം മാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അജിത്തിനെയും അർബിതയെയും ആദ്യം മാതാ ആശുപത്രിയിലും അജിത്തിന് കൂടുതൽ ഗുരുതരമായതിനാൽ പിന്നിട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.

സച്ചിനെ ആദ്യമെ തന്നെ മെഡിക്കൽ കോളജ് അശുപത്രിയിൽ പ്രവേശിപ്പിച്ചു.സച്ചിൻ ഉൾപ്പടെ മൂന്ന് പേരാണ് ബൈക്കിൽ ഉണ്ടായിരുന്നത്. മാസങ്ങൾക്ക് മുൻപ് വെട്ടിമുകൾ ജംഗ്ഷനിലെ കട തല്ലി പൊളിച്ച കേസിലെ പ്രതിയാണ് സച്ചിൻ.ഇയാളുടെ കൂടെ ഉണ്ടായിരുന്നവരും ഇതെ കേസിലെ പ്രതികളാണ്.