സ്വന്തം ലേഖകൻ
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. യുകെയിൽ പഠിക്കുന്ന ഇന്ത്യക്കാരനായ മെഡിക്കൽ വിദ്യാർഥിയാണ് താരത്തിനെതിരെ ഇ-മെയിൽ വഴി വധഭീഷണി മുഴക്കിയത്. പ്രതിയെ തിരച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഹരിയാന സ്വദേശിയായ ഇയാളെ ഇന്ത്യയിലെത്തിച്ച് ചോദ്യം ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.
ഇയാൾ യുകെയിൽ മൂന്നാം വർഷം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ വിദ്യാർഥിയാണ്. ഗുണ്ടാതലവൻ
ലോറൻസ് ബിഷ്ണോയിയുടെ സഹായി ഗോൾഡി ബ്രാരിനെ നേരിൽ കാണണമെന്നും അവർക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ ഒരിക്കൽ കൂടി പരിഹരിക്കണമെന്നും അല്ലെങ്കിൽ അനന്തരഫലങ്ങൾ നേരിടേണ്ടി വരുമെന്നുമായിരുന്നു സന്ദേശം.
സമാനമായ രീതിയിൽ മുംബൈ പൊലീസിന്റെ കൺട്രോൾ റൂമിൽ വിളിച്ച് സൽമാൻ ഖാനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രായപൂർത്തിയാകാത്ത ആളെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.