video
play-sharp-fill

തിരുവനന്തപുരത്ത് ​ഗുണ്ടാ ആക്രമണം; പാടശേരി സ്വദേശിയായ യുവാവിന്റെ കാല്‍ വെട്ടിമാറ്റി; ഒട്ടേറെ കേസുകളില്‍ പ്രതിയായ ബിജു, ശിവന്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ്; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരത്ത് ​ഗുണ്ടാ ആക്രമണം; പാടശേരി സ്വദേശിയായ യുവാവിന്റെ കാല്‍ വെട്ടിമാറ്റി; ഒട്ടേറെ കേസുകളില്‍ പ്രതിയായ ബിജു, ശിവന്‍ എന്നിവരാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ്; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ആറ്റുകാലില്‍ ​ഗുണ്ടകൾ യുവാവിന്റെ കാല്‍ വെട്ടിമാറ്റി. പാടശേരി സ്വദേശി ശരത്തിനാണ് (27) വെട്ടേറ്റത്. ആറ്റുകാല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. ഗുണ്ടാപ്പകയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ഒട്ടേറെ കേസുകളില്‍ പ്രതിയായ ബിജു, ശിവന്‍ എന്നിവരാണ് ശരത്തിനെ ആക്രമിച്ചത്. . ശരത്തും നിരവധി കേസുകളില്‍ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെട്ടേറ്റ ശരത്തും വെട്ടിയ ശിവനും ബിജുവും ഒരേ ഗുണ്ടാ സംഘത്തില്‍പ്പെട്ടവരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ശിവന്റെയും ബിജുവിന്റെയും ഓട്ടോറിക്ഷ കഴിഞ്ഞദിവസം ശരത് തകര്‍ത്തിരുന്നു.

ഇതിനുള്ള പ്രതികാരമായാണ് ശരത്തിനെ വെട്ടിയതെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.